

തിരുവനന്തപുരം: തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷാഫലവും പുനര്‍മൂല്യനിര്‍ണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്ത് നല്‍കി. പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതായി നിരവധി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന പുനര്‍മൂല്യനിര്‍ണയ നടപടികളിലും ഗുരുതരമായ സാങ്കേതിക-ഭരണപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായതായി വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
വെബ്‌സൈറ്റ് തകരാറുകള്‍, രജിസ്‌ട്രേഷന്‍ പിഴവുകള്‍, ഫീസ് അടയ്ക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, അപേക്ഷാ സ്ഥിരീകരണത്തിലെ വൈകല്‍, ഉത്തരക്കടലാസുകളുടെ പകര്‍പ്പുകള്‍ ലഭിക്കാതിരിക്കുക അല്ലെങ്കില്‍ വ്യക്തതയില്ലാത്ത പകര്‍പ്പുകള്‍ ലഭിക്കുക തുടങ്ങിയവയാണ് പ്രധാന പരാതികള്‍. ആവശ്യമായ തയ്യാറെടുപ്പുകളോ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മതിയായ മാര്‍ഗനിര്‍ദേശങ്ങളോ നല്‍കാതെയാണ് ഒഎസ്എം സംവിധാനം നടപ്പിലാക്കിയതെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍, സിബിഎസ്ഇയുടെ മൂല്യനിര്‍ണയ-പുനര്‍മൂല്യനിര്‍ണയ നടപടികളിലെ വീഴ്ചകള്‍ അടിയന്തരമായി പരിശോധിച്ച്, വിദ്യാര്‍ഥികളുടെ പരാതികള്‍ക്ക് സുതാര്യവും നീതിപൂര്‍ണവും സമയബന്ധിതവുമായ പരിഹാരം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates