കേരള കോണ്‍ഗ്രസ് എം നേതൃയോഗം ഇന്ന്; സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും

തോമസ് ചാഴിക്കാടൻ തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന
ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ എന്നിവർ
ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ എന്നിവർഫയൽ ചിത്രം
Updated on
1 min read

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയെ ചുമതലപ്പെടുത്തി യോഗം തീരുമാനമെടുക്കും.

കോട്ടയത്തെ നിലവിലെ എംപി തോമസ് ചാഴിക്കാടനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ള ധാരണ. സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് മാത്രമേ ഉണ്ടാകൂ. മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.

ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ എന്നിവർ
ഹൈറിച്ച് തട്ടിപ്പ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; എതിര്‍ത്ത് ഇഡി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇടുക്കി, പത്തനംതിട്ട സീറ്റുകളില്‍ ഒന്നിലായിരുന്നു പാര്‍ട്ടി കണ്ണുവെച്ചിരുന്നത്. എന്നാല്‍ നിലവിലെ സീറ്റുകളുടെ അനുപാതത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ഇടതുമുന്നണിയിലെ ധാരണ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com