Kerala Election 2026: ഇടുക്കിയിൽ കോൺ​ഗ്രസ് നേതാവിന് നേരെ വടിവാൾ ആക്രമണം; പിന്നിൽ സിപിഎം എന്ന് പരാതി (വിഡിയോ)

അക്രമി സംഘത്തിലെ മൂന്ന് പേർ രാജാക്കാട് പൊലീസിന്റെ കസ്റ്റഡിയിൽ
Kerala Election 2026
Kerala Election 2026
Updated on
1 min read

തൊടുപുഴ: ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിലായിരുന്നു ആക്രമണം. തോട്ടം മേഖലയായ കജനപ്പാറയിൽ വെച്ചായിരുന്നു സംഭവം

രാജകുമാരി മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ടിനു നേരെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി മൂന്നോളം സിപിഎം പ്രവർത്തകർ ആക്രമിച്ചതായി റോയ് പരാതി നൽകി.

അക്രമികളുടെ കൈയിൽ നിന്നു വടിവാൾ അടക്കമുള്ള മാരക ആയുധങ്ങൾ സ്ഥലത്ത് എത്തിയ പൊലീസ് പിടിച്ചു വാങ്ങി. അക്രമി സംഘത്തിലെ മൂന്ന് പേരെ രാജാക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Kerala Election 2026
Kerala Election 2026: 'വർഗ വഞ്ചകരേ'... ടികെ ഗോവിന്ദനും ഭാര്യയ്ക്കും നേരെ സിപിഎം പ്രകോപനം; തടഞ്ഞു നിർത്തി കൂവി വിളിച്ച് പ്രവർത്തകർ

കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ എൽഡിഎഫിന്റെ പ്രകടന പത്രിക കത്തിച്ചിരുന്നു. ഇതിൽ പ്രകോപിതരായവരാണ് ആക്രമിച്ചതെന്നാണ് ആരോപണം. റോയ് രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തെരഞ്ഞെടുപ്പ് പരാജയ ഭീതിയിലാണ് സിപിഎം ഇത്തരം ആക്രമണങ്ങൾ അഴിച്ചു വിടുന്നത്. ആക്രമണത്തിൽ തലയിലും ദേഹത്തും പരിക്കേറ്റതായും റോയ് പ്രതികരിച്ചു.

വെറുതെ തല ചൊറിഞ്ഞു പുണ്ണാക്കാൻ നിൽക്കരുതെന്നു സിസി പ്രസിഡന്റ് സിപി മാത്യു പറഞ്ഞു. പരിക്കേറ്റ റോയിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Kerala Election 2026
Kerala Election 2026: 'വർഗ വഞ്ചകരേ'... ടികെ ഗോവിന്ദനും ഭാര്യയ്ക്കും നേരെ സിപിഎം പ്രകോപനം; തടഞ്ഞു നിർത്തി കൂവി വിളിച്ച് പ്രവർത്തകർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com