ഒരുലക്ഷം കൈക്കൂലി വാങ്ങി, എഡിഎമ്മിന് 7വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം പിഴയും; വിധി കേട്ട് കോടതി മുറിയില്‍ പ്രതി കുഴഞ്ഞുവീണു

തൃപ്പൂണിത്തുറയിലെ പടക്ക ഗോഡൗണില്‍ 5000 കിലോഗ്രാം പടക്കനിര്‍മാണ സാമഗ്രികള്‍ ശേഖരിക്കാനുള്ള എക്‌സ്‌പ്ലോസീവ് ലൈസന്‍സിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
Kerala Ex-ADM gets seven years rigorous imprisonment in 2015 bribery case
ഒരുലക്ഷം കൈക്കൂലി വാങ്ങി, എഡിഎമ്മിന് 7വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം പിഴയുംfile
Updated on
1 min read

കോട്ടയം: പടക്കകടയ്ക്ക് നിരാക്ഷേപ പത്രം നല്‍കുന്നതിന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ എറണാകുളം മുന്‍ അഡീഷണല്‍ മജിസ്‌ട്രേറ്ര് ബി രാമചന്ദ്രന് ഏഴ് വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. വിധി പ്രഖ്യാപനം കേട്ട് രാമചന്ദ്രന്‍ കോടതിമുറിയില്‍ കുഴഞ്ഞുവീണു. കോടതി ജീവനക്കാര്‍ ഉടന്‍ അദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala Ex-ADM gets seven years rigorous imprisonment in 2015 bribery case
ഇതാണ് കേരളം; ക്ഷേത്രമുറ്റത്ത് ഇഫ്താര്‍ വിരുന്ന്; പുനഃപ്രതിഷ്ഠാ മഹോത്സവത്തില്‍ അറബന മുട്ട്

എറണാകുളം മുന്‍ എഡിഎമ്മാണ് ചോറ്റാനിക്കര ഹരിശ്രീയില്‍ ബി രാമചന്ദ്രന്‍. വിജിലന്‍സ് കോടതി ജഡ്ജി കെ വി രജനീഷ് ആണ് ഉത്തരവിട്ടത്. ശിക്ഷ ഒരുമിച്ച് നാലുവര്‍ഷം അനുഭവിച്ചാല്‍ മതി. 2015 ജൂണിലായിരുന്നു സംഭവം. തൃപ്പൂണിത്തുറയിലെ പടക്ക ഗോഡൗണില്‍ 5000 കിലോഗ്രാം പടക്കനിര്‍മാണ സാമഗ്രികള്‍ ശേഖരിക്കാനുള്ള എക്‌സ്‌പ്ലോസീവ് ലൈസന്‍സിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

Kerala Ex-ADM gets seven years rigorous imprisonment in 2015 bribery case
പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പ്രതി ഹൈക്കോടതിയുലും സുപ്രീം കോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നുവെങ്കിലും എല്ലാഹര്‍ജികളും തള്ളുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ എറണാകുളം വിജിലന്‍സ് എസ്പിയായിരുന്ന തോംസണ്‍ ജോസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചുയ വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കെകെ ശ്രീകാന്ത് കോടതിയില്‍ ഹാജരായി.

Summary

In a bribery case involving ₹1 lakh, former Ernakulam Additional Magistrate B. Ramachandran was awarded 7 years of rigorous imprisonment and a ₹5 lakh fine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com