സിനിമ കോണ്‍ക്ലേവ് ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍

സിനിമാ മേഖലയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം വിഷയങ്ങളില്‍ സമഗ്രമായ ചര്‍ച്ചകള്‍ നടത്തും
Kerala film conclave to be held in Thiruvananthapuram in August
saji cheriyan
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ഓഗസ്റ്റ് 2, 3 തീയതികളില്‍ കേരള ഫിലിം പോളിസി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ നടത്തുന്ന കോണ്‍ക്ലേവ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Kerala film conclave to be held in Thiruvananthapuram in August
'അമ്മ മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞില്ല, എടുക്കുമ്പോള്‍ കണ്ണീര്‍ വരാത്തതിനാല്‍ അലറി'; വിങ്ങലോടെ വീണ നായര്‍

സിനിമയുടെ വിവിധ വശങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ സിനിമാനയം രൂപീകരിച്ച 17 സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍, നാഷണല്‍ ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികള്‍, ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍, സിനിമാ മേഖലയില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികള്‍, വിവിധ സിനിമാ സംഘടനകള്‍, തൊഴില്‍-നിയമ രംഗങ്ങളിലെ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Kerala film conclave to be held in Thiruvananthapuram in August
നായികയായി പാക് നടി; ദില്‍ജിത് ദൊസാഞ്ചിന് സൈബര്‍ ആക്രമണം; രാജ്യദ്രോഹി വിളികള്‍ക്ക് നടന്റെ മറുപടി

സിനിമാ മേഖലയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം വിഷയങ്ങളില്‍ സമഗ്രമായ ചര്‍ച്ചകള്‍ നടത്തും. കോണ്‍ക്ലേവിനെ തുടര്‍ന്ന് സിനിമാനയത്തിന്റെ കരടുരൂപം ഒരു മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

The Kerala Film Policy Conclave, organised by the State government as part of the framing of a policy for the Malayalam film industry, will be held in Thiruvananthapuram on August 2 and 3 this year. The even is held as part of the framing of a policy for the Malayalam film industry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com