ലോട്ടറി തൊഴിലാളികൾക്ക് 'ലോട്ടറി' അടിച്ചു; ഓണം ഉത്സവബത്തയിൽ 1,000 രൂപയുടെ വർധനവ്

മുൻ വർഷത്തേക്കാൾ 1,000 രൂപ വീതമാണ് ഏജന്റുമാർക്കും വിൽപനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ വർധിപ്പിച്ച് നൽകിയത്.
kerala lottery Agents and Pensioners
Kerala Government Approves Enhanced Onam Allowance for Lottery Agents and Pensioners
Updated on
1 min read

തിരുവനന്തപുരം: ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവ ബത്തയായി 8,500 രൂപയും പെൻഷൻകാർക്ക് 3750 രൂപയുമാണ് അനുവദിച്ചത്.

kerala lottery Agents and Pensioners
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 63 lottery result

മുൻ വർഷത്തേക്കാൾ 1,000 രൂപ വീതമാണ് ഏജന്റുമാർക്കും വിൽപനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ വർധിപ്പിച്ച് നൽകിയത്. ഇതിനായി 26.47,11,250 രൂപ അനുവദിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരേ പോലെ തുക വർധിപ്പിക്കുന്നത്. ലോട്ടറി ക്ഷേമനിധി ബോർഡിലെ 26980 സജീവ അംഗങ്ങൾക്കും 9345 പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കും.

kerala lottery Agents and Pensioners
ജീന്‍സും ടോപ്പുമിട്ട് പൊലീസുകാരോട് തമാശ പറഞ്ഞ് ജോളി; പുതിയ മേക്കോവര്‍; കോടതിക്ക് മുന്നില്‍ തടിച്ചു കൂടി ആളുകള്‍
kerala lottery Agents and Pensioners
ഓണം അടിപൊളിയാക്കാം; നാലു വ്യത്യസ്ത സ്‌പെഷല്‍ കിറ്റുകളുമായി സപ്ലൈകോ
kerala lottery Agents and Pensioners
ഉത്തരവ് കേട്ടു, പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും ഓടി രക്ഷപ്പെട്ടു
Summary

Kerala Government Approves Enhanced Onam Allowance for Lottery Agents and Pensioners

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com