ഉത്തരവ് കേട്ടു, പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും ഓടി രക്ഷപ്പെട്ടു

നാലാം പ്രതി അരശു പറമ്പ് സ്വദേശി നിതിന്‍ രാജാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്
Nithin Raj
നിതിൻ രാജ്
Edited By:
Updated on
1 min read

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി കോടതിയില്‍ നിന്നും രക്ഷപ്പെട്ടു. നെടുമങ്ങാട് പോക്‌സോ കോടതിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതി അരശു പറമ്പ് സ്വദേശി നിതിന്‍ രാജാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.

Nithin Raj
തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ സുഗതന് ആറുമാസം അവധി; അപേക്ഷ അംഗീകരിച്ച് കൗൺസിൽ

2022 ല്‍ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ നാലാം പ്രതിയാണ് നിതിന്‍ രാജ്. നാലു വര്‍ഷത്തിന് വക്കീലിനൊപ്പം ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കോടതിയില്‍ ഹാജരായി. എന്നാല്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടു.

റിമാന്‍ഡ് വിധി കേട്ടതോടെ നിതിന്‍ രാജ് കോടതിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കേസിലെ രണ്ടു പ്രതികള്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. കേസിലെ ഒരു പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. കോടതിയില്‍ നിന്നും രക്ഷപ്പെട്ട നിതിന്‍രാജിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Nithin Raj
ഓണം അടിപൊളിയാക്കാം; നാലു വ്യത്യസ്ത സ്‌പെഷല്‍ കിറ്റുകളുമായി സപ്ലൈകോ
Nithin Raj
ജീന്‍സും ടോപ്പുമിട്ട് പൊലീസുകാരോട് തമാശ പറഞ്ഞ് ജോളി; പുതിയ മേക്കോവര്‍; കോടതിക്ക് മുന്നില്‍ തടിച്ചു കൂടി ആളുകള്‍
Nithin Raj
വി മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ ഹൈക്കോടതിയിൽ; ഹർജി ഓഗസ്റ്റ് 4-ന് പരിഗണിക്കും
Summary

Accused in POCSO case escapes from court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

The prime accused in the Koodathayi case
POCSO case against Sports Council coach
Trial without presenting the accused in court/Trial in absentia
Aiswarya
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com