

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം. കെ ടെറ്റ് നിബര്‍ന്ധമാക്കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
തൊഴിൽ സുരക്ഷ: നിലവിലെ വിധി നടപ്പിലാക്കിയാൽ 50,000-ത്തോളം അധ്യാപകരുടെ ജോലിയെ അത് ബാധിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ഇവരുടെ തൊഴിൽ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
മുൻകാല പ്രാബല്യം അരുത്: കെ-ടെറ്റ് നടപ്പിലാക്കുന്നതിന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് അക്കാലത്ത് ഈ യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതിനാൽ ഇവർക്ക് വിരമിക്കൽ വരെ സേവനത്തിൽ തുടരാൻ അനുമതി നൽകണം.
കേരളത്തിന്റെ മികവ്: കെ-ടെറ്റ് വരുന്നതിന് മുൻപ് തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും രാജ്യത്ത് ഒന്നാമതാണ്. അധ്യാപകരുടെ കാര്യക്ഷമത ഇതിനകം തെളിയിക്കപ്പെട്ടതാണ്.
ഉന്നത യോഗ്യതകൾ: NET, SET, Ph.D തുടങ്ങിയ ഉന്നത യോഗ്യതകൾ ഉള്ള അധ്യാപകർക്ക് കെ-ടെറ്റിൽ നിന്നും സ്ഥിരമായി ഇളവ് നൽകണം. എന്നിവയാണ് സർക്കാരിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാരിന്റേത് ഉള്‍പ്പെടെ ആറ് പുനഃപരിശോധന ഹര്‍ജികളാണ് വിഷയത്തില്‍ സുപ്രീം കോടതിയിലുള്ളത്. പൊതുവിദ്യാലയങ്ങളില്‍ അഞ്ചുവര്‍ഷത്തിലേറെ സര്‍വീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി.
അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണായിരുന്നു കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ മരവിച്ചത്. കെ- ടെറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടത് അധ്യാപക സംഘടന കെഎസ്ടിഎ ഉള്‍പ്പെടെ പരാതിപ്പെട്ടിരുന്നു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് കൂടുതല്‍ വ്യക്തത ആവശ്യമാണെന്നായിരുന്നു നീക്കത്തിന് മന്ത്രി വി ശിവന്‍കുട്ടി നല്‍കിയ വിശദീകരണം. സര്‍വീസിലുള്ളവര്‍ക്കായി ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബറില്‍ ആയിരുന്നു അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവിറക്കിയത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. വിവിധ ഹൈക്കോടതികളില്‍ നിന്നുള്ള 28 അപ്പീലുകള്‍ പരിഗണിച്ചായിരുന്നു വിധി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates