'രണ്ടര പതിറ്റാണ്ടില്‍ കേരളം 80% നഗരവല്‍ക്കരിക്കപ്പെടും', നഗര നയത്തിന് മന്ത്രിസഭയുടെ അംഗീകാരം, ഇന്ത്യയില്‍ ആദ്യം

2023-24 ലെ സംസ്ഥാന ബജറ്റിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്
Kerala government formulates urban policy
Kerala government formulates urban policyCenter-Center-Kochi
Updated on
2 min read

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന ദിശ നിര്‍ണയിക്കുന്നതിന് കേരള സര്‍ക്കാര്‍ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രണ്ടു വര്‍ഷം നീണ്ടു നിന്ന തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഒടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നയം തയ്യാറാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നത്. 2023-24 ലെ സംസ്ഥാന ബജറ്റിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്. ത്വരിതഗതിയില്‍ നഗരവല്‍ക്കരിക്കപ്പെടുന്ന സംസ്ഥാനം എന്ന നിലയില്‍ വികസന പദ്ധതികളുടെ ഏകോപനമാണ് നയം ലക്ഷ്യമിടുന്നത്.

Kerala government formulates urban policy
'കടക്ക് പുറത്ത്'; ഫുട്പാത്തിലൂടെ ഓടിച്ച സ്‌കൂട്ടര്‍ റോഡിലേക്ക് ഇറക്കി വിട്ടു; മിന്നല്‍ പ്രഭയ്ക്ക് കൈയടി; വൈറല്‍ വിഡിയോ

നഗര നയ കമ്മിഷന്റെ കണക്ക് പ്രകാരം 2050 ഓടെ കേരളം 80 ശതമാനം നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമാവും. മലനാടിനും തീര ദേശത്തിനും ഇടയില്‍ അതീവ ജനസാന്ദ്രതയുള്ള മേഖലകളില്‍ വികേന്ദ്രീകൃതമായി നഗര വികസനം വേഗത്തിലാവുകയാണ്. കാലാവസ്ഥാ വ്യതിയാനം കൂടെ സംഭവിക്കുന്ന സാഹചര്യത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങളിലടക്കം നടക്കുന്ന നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിനുളള അടിസ്ഥാന രേഖയായിരിക്കും സര്‍ക്കാര്‍ തയ്യാറാക്കായിട്ടുള്ള നഗര നയം. നഗരവല്‍ക്കരണത്തെ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സമീപനവും സാധ്യതകളും ഇത് മുന്നോട്ട് വയ്ക്കുന്നു. നിയമങ്ങളിലും സംവിധാനങ്ങളിലും വരുത്തുന്ന പരിഷ്‌കാരങ്ങള്‍, കാര്യശേഷീ വികസനവും ഭരണസംവിധാനങ്ങള്‍ ശക്തിപ്പെടുത്തലും, ജനകേന്ദ്രീകൃതമായ സേവനവും പദ്ധതികളും, അടിസ്ഥാന സൗകര്യ വികസനം, സ്ഥലപരവും തന്ത്രപരവുമായ ആസൂത്രണം എന്നീ വിഷയ മേഖലകളായാണ് നയം തയ്യാറാക്കിയിട്ടുള്ളത്.

Kerala government formulates urban policy
പ്രായം പത്ത് മാസം, പ്രായം കുറഞ്ഞ അവയവദാതാവായി കുഞ്ഞ് ആലിന്‍; പുതു ചരിത്രം

സംസ്ഥാനത്തിന്റെ വികേന്ദ്രീകൃത ഭരണത്തിന്റെയും പങ്കാളിത്ത ആസൂത്രണത്തിന്റെയും പാരമ്പര്യം പിന്‍പറ്റി ശാസ്ത്രീയ ആസൂത്രണവും സത്ഭരണവും ഉറപ്പുവരുത്തി കൊണ്ട് ക്ലൈമറ്റ്-സ്മാര്‍ട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു തുടര്‍ ശൃംഖലയാണ് 2050 ലെ കേരളം സംബന്ധിച്ചു നഗരനയം വിഭാവനം ചെയ്യുന്നത്. ഉയര്‍ന്ന നിലവാരമുള്ള നഗര സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങള്‍ കുറയ്ക്കുകയും സാമൂഹിക പിന്തുണാ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുന്നതുമാണ് കേരളത്തിന്റെ നഗരനയം.

2023 ഡിസംബര്‍ മാസം ദേശീയ- അന്തര്‍ദേശീയ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് കേരള നഗര നയ കമ്മിഷന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. 2025 മാര്‍ച്ചില്‍ നവകേരള നഗര നയ റിപ്പോര്‍ട്ട് കമ്മീഷന്‍ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് വിപുലമായി ചര്‍ച്ച ചെയ്യുന്നതിന് സെപ്റ്റംബറില്‍ കൊച്ചിയില്‍ ഒരു ആഗോള സമ്മേളനം സംഘടിപ്പിച്ചിരുന്നു. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ നിന്നും മന്ത്രിമാരും, മേയര്‍മാരും, ജനപ്രതിനിധികളും, വിദഗ്ദ്ധരും പങ്കെടുത്ത സമ്മേളനം നഗരവല്‍ക്കരണം സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. പുതിയതായി ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍കൊള്ളിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ നഗര നയം തയ്യാറാക്കിയിട്ടുള്ളത്.

Summary

Kerala government has formulated an urban policy to determine the development direction of Kerala for the next 25 years. The cabinet meeting held today approved the draft urban policy prepared by the Local Self-Government Department.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com