'മുഖ്യമന്ത്രിക്കും മുന്‍പ് മിന്നല്‍ മാജിക്ക് എത്തുമോ?'; സര്‍ക്കാര്‍ ബ്രാന്‍ഡി വിപണിയിലേക്ക്, വില 400 രൂപ

കുറഞ്ഞ വിലയ്ക്ക് സര്‍ക്കാരിന്റെ തന്നെ മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാന്റി ഉല്‍പാദിപ്പിക്കുന്നത്. കുപ്പിക്ക് 400 രൂപയാണ് വില.
Minnal Magic Brandy
പ്രതീകാത്മക ചിത്രംAI Generated
Updated on
1 min read

തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും പുതിയ മദ്യബ്രാന്റായ 'മിന്നല്‍ മാജിക്ക്' ഈ മാസം വിപണിയിലെത്തും. ബിവറേജസ് കോര്‍പ്പറേഷന്റെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയാകും വിതരണം.

കുറഞ്ഞ വിലയ്ക്ക് സര്‍ക്കാരിന്റെ തന്നെ മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാന്റി ഉല്‍പാദിപ്പിക്കുന്നത്. ഒരു കുപ്പിക്ക് 400 രൂപയാണ് വില. പാലക്കാട്ടെ മലബാര്‍ ഡിസ്ലറിയിലാണ് 'മിന്നല്‍ മാജിക്ക്' ഉല്‍പാദിപ്പിക്കുന്നത്. പ്രതിദിനം 900 കെയിസ് മദ്യമുണ്ടാക്കാനാണ് ബെവ്‌കോയുടെ ലക്ഷ്യം.

Minnal Magic Brandy
'പ്രചേസ്ത-2' പദവിയിലേയ്ക്ക് ഉയര്‍ന്ന് കേരളം; അഭിമാന നേട്ടം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് വി ശിവന്‍കുട്ടി

കേരളസര്‍ക്കാരിന്റെ പുതിയ മദ്യ ബ്രാന്റിന് പേരു നിര്‍ദേശിക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ആദ്യം 'മലബാര്‍ മിസ്റ്ററി' എന്നു പേരു നല്‍കിയിരുന്നെങ്കിലും പിന്നീടത് 'മിന്നല്‍ മാജിക്ക്' എന്നു മാറ്റുകയായിരുന്നു. എംഎം എന്ന ചുരുക്കപ്പേരിലാണ് ബ്രാന്റ് അറിയപ്പെടുന്നത്.

Minnal Magic Brandy
വാഹനവ്യൂഹം വെട്ടിക്കുറച്ച് മോദിയും അമിത്ഷായും ; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന

ഈ മാസം അവസാനത്തോടെ മിന്നല്‍ മാജിക് ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ വിതരണം ആരംഭിക്കുന്ന കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല.

Summary

Kerala government liquor brand 'Minnal Magic' to hit the market this month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

mb rajesh
പിണറായി നിയമസഭ
Clash Breaks Out Between Drunkards In Front Of Vattappara Bevco Outlet
VD Satheesan White Paper
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com