1800 കോടി കടമെടുക്കാൻ കേരളം; വി ഡി സതീശൻ സർക്കാരിന്റെ ആദ്യ കടമെടുക്കൽ

റിസർവ് ബാങ്കിന്റെ ഇ-കുബേര്‌ സംവിധാനം വഴി കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്
VD Satheesan
VD Satheesan
Updated on
1 min read

തിരുവനന്തപുരം: പൊതുവിപണിയിൽനിന്ന് 1800 കോടി രൂപ കൂടി കേരളം കടമെടുക്കുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കടമെടുക്കലാണിത്. റിസർവ് ബാങ്കിന്റെ ഇ-കുബേര്‌ സംവിധാനം വഴി കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്.

VD Satheesan
പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റം; സര്‍ക്കാരിന് തിരിച്ചടി, ഉത്തരവിന് സ്റ്റേ

ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുംപുറമേ, ഈ മാസം ക്ഷേമപെൻഷനും സർക്കാർ പ്രഖ്യാപിച്ച പുതിയ ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടതുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കടമെടുക്കുന്നത്.

VD Satheesan
വയനാട് ഫണ്ട് തട്ടിച്ചെന്ന വ്യാജ പ്രചരണത്തിൽ അന്വേഷണം വേണം; ചെന്നിത്തലയ്ക്ക് പരാതി നൽകി ദീപ്തി മേരി വർ​ഗീസ്

റിസർവ് ബാങ്കുവഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം 26-ന് നടക്കും. ഡിസംബർവരെ 23,000 കോടി കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വിഡി സതീശൻ സർക്കാർ അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ മേയ് 12ന് കേരളം 2800 കോടി രൂപ കടമെടുത്തിരുന്നു.

Summary

Kerala to borrow Rs 1800 crore; VD Satheesan government's first borrowing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com