സര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ 

സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പ്രഖ്യാപിച്ച സൂചന പണിമുടക്കിനെ നേരിടാന്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
സെക്രട്ടേറിയറ്റ് / ഫയല്‍ ചിത്രം
സെക്രട്ടേറിയറ്റ് / ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പ്രഖ്യാപിച്ച സൂചന പണിമുടക്കിനെ നേരിടാന്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 

അവശ്യ സര്‍വ്വീസ് നിയമമായ ഡയസ് നോണ്‍ പ്രഖ്യാപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സമരം നേരിടാനൊരുങ്ങുന്നത്. ഇതോടെ നാളെ സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ക്ക് എതിരെ ഒരു വിഭാഗം അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമാണ് നാളെ സൂചനാ പണിമുടക്ക് നടത്തുന്നത്. 

കഴിഞ്ഞ ആഴ്ചയാണ് പി മോഹന്‍ദാസ് അധ്യക്ഷനായ ശമ്പളപരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്പളം 25000ആയി ഉയര്‍ത്തണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com