ഡിജിപി എസ് ശ്രീജിത്തിനെതിരായ വിജിലൻസ് പരാതി: ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്

ഉത്തരവ് നടപ്പാക്കാത്തതിൽ അതൃപ്തി; വ്യാഴാഴ്ച നേരിട്ട് ഹാജരാകാൻ മിൻഹാജ് ആലത്തിന് നിർദ്ദേശം
Kerala High court
കേരള ഹൈക്കോടതി ഫയൽ
Edited By:
Updated on
2 min read

കൊച്ചി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപിയുമായ എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ പരാതിയിൽ കോടതി ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്ന് ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐഎഎസിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് എ ബദറുദ്ദീനാണ് വ്യാഴാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ശ്രീജിത്തിനെതിരായ പരാതിക്കാരന്റെ ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണ് എന്ന് കാണിച്ച് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നടപടി.

Kerala High court
'പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വൈകിപ്പിച്ചത് അധമ രാഷ്ട്രീയം; ഇതിനെല്ലാം കുട പിടിച്ചത് ഒരു മന്ത്രി': കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുൻകൂർ അനുമതിയില്ലാതെ കാഷ്വൽ ലീവെടുത്ത് എസ്. ശ്രീജിത്ത് ഐപിഎസ് ദുബൈയിലേക്ക് യാത്ര ചെയ്യുകയും, അവിടെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും ചെയ്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥാപനത്തിൽ ശ്രീജിത്തിന് നേരിട്ട് ബന്ധമുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Kerala High court
ഭർത്താവിന് അന്ത്യചുംബനം നൽകി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു

ഈ വിഷയത്തിൽ നേരത്തെ മറ്റൊരു ഹർജി പരിഗണിച്ച കോടതി പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിന്റെ ഭാഗമായി തെളിവെടുപ്പിന് വിളിച്ചപ്പോൾ ആരോപണവിധേയനായ ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനോട് കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടത്. ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ ആളെ അതേ ഉദ്യോഗസ്ഥന്റെ മുന്നിലിരുത്തി വിചാരണ ചെയ്യുന്നത് സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നും ശരിയായ നടപടിക്രമമല്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരൻ ഈ തെളിവെടുപ്പ് ബഹിഷ്കരിച്ചു. താൻ ഒറ്റയ്ക്ക് വിജിലൻസ് അധികൃതർക്ക് മുന്നിൽ ഹാജരായി രേഖകൾ സമർപ്പിക്കാൻ തയ്യാറാണെന്ന് പരാതിക്കാരൻ അറിയിക്കുകയും ചെയ്തിരുന്നു.

Kerala High court
ബിജെപി ഇന്നൊരു 'ഗുജറാത്തി കമ്പനി'; ദക്ഷിണേന്ത്യയോട് കടുത്ത അവഗണനയും പുച്ഛവും: അണ്ണാമലൈയെ പിന്തുണച്ച് സന്ദീപ് വാര്യർ

പരാതിക്കാരന്റെ ഈ വാദം അംഗീകരിച്ച ഹൈക്കോടതി, ശ്രീജിത്തിന്റെ സാന്നിധ്യമില്ലാതെ പരാതിക്കാരന് മാത്രമായി സ്വതന്ത്രമായ വ്യക്തിഗത ഹിയറിംഗ് അനുവദിക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പരാതിക്കാരന്റെ അസാന്നിധ്യത്തിൽ, ആരോപണങ്ങൾ തെറ്റാണെന്ന് കാണിച്ച് സർക്കാർ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

മുൻ ഉത്തരവുകൾ നടപ്പിലാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് അധികൃതർ കോടതിയെ സമീപിച്ചിരുന്നുവെന്നും, ഇതിനിടയിൽ കോടതി വിധി പരിഗണിക്കാതെ തന്നെ ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയെന്നും ചൊവ്വാഴ്ച ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അഴിമതി ആരോപണങ്ങൾ നിലനിൽക്കെ ശ്രീജിത്തിന് തിടുക്കപ്പെട്ട് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയതിനെ ഹൈക്കോടതി നേരത്തെയും വിമർശിച്ചിരുന്നു.

Kerala High court
സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്
Kerala High court
കോതമംഗലം കോളജില്‍ വിദ്യാര്‍ഥി പ്രതിഷേധം, സംഘര്‍ഷം; സേ പരീക്ഷ ഓണത്തിന് ശേഷം, ഫീസ് 1000- ആയി കുറച്ചെന്ന് മാനേജ്‌മെന്റ്
Kerala High court
നിയമസഭ കയ്യാങ്കളിയിൽ എല്‍ഡിഎഫിന് തിരിച്ചടി; വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി
Summary

The Kerala High Court on Tuesday directed Additional Chief Secretary (Home & Vigilance) Minhaj Alam IAS to personally appear before it on Thursday over alleged non-compliance with earlier judicial directives regarding a Vigilance complaint against senior police officer DGP S. Sreejith IPS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com