ഭർത്താവിന് അന്ത്യചുംബനം നൽകി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു

കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു കുര്യച്ചൻ
Kurian, Sherly
Kurian, Sherly
Edited By:
Updated on
1 min read

കോട്ടയം: ഭർത്താവിന്റെ മൃതദേഹത്തിനരികെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫ് (73), ഭാര്യ ഷേർലി കുര്യൻ (71) എന്നിവരാണ് മരിച്ചത്. ഭർത്താവിന് അന്ത്യചുംബനം നൽകിയ ഉടൻ ഷേർലി കുഴഞ്ഞു വീഴുകയായിരുന്നു.

Kurian, Sherly
വികസന കുതിപ്പില്‍ വിഴിഞ്ഞം, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; ഇനി കരമാര്‍ഗവും ചരക്കുനീക്കം

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓ​ഗസ്റ്റ് 15 നാണ് കുര്യൻ ജോസഫ് (കുര്യച്ചൻ ) മരിച്ചത്. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു കുര്യച്ചൻ. പാലായിലെ ആദ്യകാല വ്യാപാരിയായിരുന്നു.

സംസ്കാര ശുശ്രൂഷയുടെ ആദ്യ ഭാഗം വസതിയിൽ പൂർത്തിയായപ്പോൾ അന്ത്യചുംബനം നൽകാനാണ് ഷേർലിയെ മൃതദേഹത്തിന് സമീപത്തെത്തിച്ചത്. എടത്വ പച്ച കാവില വീട്ടിൽ കുടുംബാംഗമാണ് ഷേർലി. എയ്ഞ്ചല കുര്യൻ, അന്ന കുര്യൻ, എബി കുര്യൻ എന്നിവരാണ് മക്കൾ.

Kurian, Sherly
ബിജെപി ഇന്നൊരു 'ഗുജറാത്തി കമ്പനി'; ദക്ഷിണേന്ത്യയോട് കടുത്ത അവഗണനയും പുച്ഛവും: അണ്ണാമലൈയെ പിന്തുണച്ച് സന്ദീപ് വാര്യർ
Kurian, Sherly
സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്
Kurian, Sherly
കോതമംഗലം കോളജില്‍ വിദ്യാര്‍ഥി പ്രതിഷേധം, സംഘര്‍ഷം; സേ പരീക്ഷ ഓണത്തിന് ശേഷം, ഫീസ് 1000- ആയി കുറച്ചെന്ന് മാനേജ്‌മെന്റ്
Summary

Wife collapses and dies shortly after husband

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com