മോഹന്‍ലാല്‍ ഇതിഹാസതാരമെന്ന് മുഖ്യമന്ത്രി; ആദരമര്‍പ്പിച്ച് കേരളം

ഒരേസമയം നല്ലനടനും ജനപ്രീതിയുള്ള നടനുമായിരിക്കുകയെന്നത് എളുപ്പമല്ല. മോഹന്‍ലാലിന് നൈസര്‍ഗികമായ കഴിവുകള്‍ കൊണ്ട് അതുസാധിക്കുന്നു.
Kerala honors Mohanlal
മോഹന്‍ലാല്‍ ഇതിഹാസതാരമെന്ന് മുഖ്യമന്ത്രി
Updated on
2 min read

തിരുവനന്തപുരം: അഭിനയകലയോടും സിനിമയെന്ന മാധ്യമത്തോടുമുള്ള മോഹന്‍ലാലിന്റെ ആത്മാര്‍ഥതയും അര്‍പ്പണ ബോധവും പുതുതലമുറ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി മോഹന്‍ലാല്‍. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ കേരളം ആദരിച്ച ശേഷം സംസാരിക്കുകയാിയരുന്നു മുഖ്യമന്ത്രി.

Kerala honors Mohanlal
വേടന്റെയും ഗൗരിലക്ഷ്മിയുടേയും പാട്ട് പഠിപ്പിക്കും; സിലബസിനെതിരെയുള്ള റിപ്പോര്‍ട്ട് തള്ളി ബോര്‍ഡ് ഓഫ് സ്റ്റഡീസ്

കേരളത്തിന്റെ അതിരുകള്‍ കടന്നും ഈ അഭിനയവിസ്മയം സഞ്ചരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നടയിലും മോഹന്‍ലാല്‍ അഭിനയിച്ചു. ഒരേസമയം നല്ലനടനും ജനപ്രീതിയുള്ള നടനുമായിരിക്കുകയെന്നത് എളുപ്പമല്ല. മോഹന്‍ലാലിന് നൈസര്‍ഗികമായ കഴിവുകള്‍ കൊണ്ട് അതുസാധിക്കുന്നു. അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സമ്മാനിക്കുന്ന ഇതിഹാസതാരം മോഹന്‍ലാലിനെ അനുമോദനം അറിയിക്കുന്നു. കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടെ. മുഖ്യമന്ത്രി പറഞ്ഞു.

Kerala honors Mohanlal
മരുന്ന് കടകളിലും, ആശുപത്രികളിലും വില്‍പനയും വിതരണവും പാടില്ല; കോള്‍ഡ്രിഫ് സിറപ്പിന് സംസ്ഥാനത്ത് നിരോധനം

ഇത് ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നേട്ടമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ സുവര്‍ണ നേട്ടമാണിത്. ശതാബ്ദിയോട് അടുക്കുന്ന മലയാള സിനിമയില്‍ അര നൂറ്റാണ്ടായി മോഹന്‍ലാലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അയല്പക്കത്തെ ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു. സ്‌ക്രീനിലും പുറത്തും ആ ആദരവ് മോഹന്‍ലാലിന് നല്‍കുന്നു. വഴക്കമേറിയ ശരീരമാണ് മോഹന്‍ലാലിന്റേതെന്നും അസാമാന്യ മെയ്വഴക്കം ഉള്ള ആളാണ് മോഹന്‍ലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അര നൂറ്റാണ്ടുകാലത്തെ മലയാളിയുടെ സിനിമ ആസ്വാദനത്തില്‍ ഏറ്റവും സൂക്ഷ്മമായി മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിത്യജീവിതത്തില്‍ ഇടയ്‌ക്കെല്ലാം മോഹന്‍ലാല്‍ ആയി പോവുക എന്നത് പോലും ചില മലയാളികളുടെ ശീലമായിയെന്നും അദ്ദേഹം പറഞ്ഞു. നടപ്പിലും ഇരുപ്പിലും നോട്ടത്തിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങള്‍ ഇല്ല. മലയാളിയുടെ അപര വ്യക്തിത്വതമാണ് മോഹന്‍ലാല്‍ എന്ന് എഴുതിയത് വെറുതെയല്ല. പ്രായഭേദമന്യേ മലയാളികള്‍ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു. സ്‌ക്രീനിലും പുറത്തും മലയാളികള്‍ മോഹന്‍ലാലിന് ആ ആദരം നല്‍കുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വഴക്കമേറിയ ശരീരമാണ് മോഹന്‍ലാലിന്റേത്. ജീവിതത്തില്‍ തോറ്റു പോകുന്ന ചില കഥാപാത്രങ്ങള്‍ക്ക് നെഞ്ചുലയ്ക്കുന്ന തലത്തില്‍ കഥാപാത്രങ്ങള്‍ക്ക് മോഹന്‍ലാല്‍ ജീവന്‍ പകര്‍ന്നപ്പോള്‍ അതിനൊപ്പം മലയാളികള്‍ കരഞ്ഞു – മുഖ്യമന്ത്രി പറഞ്ഞു.

അഭിനയ പരീക്ഷണങ്ങളാല്‍ കടഞ്ഞെടുത്ത അസാമാന്യ കഴിവുള്ളയാളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ വിശേഷിപ്പിച്ചു. അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ ഓരോന്നും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. അത്രമേല്‍ സ്വാഭാവികമായാണ് മോഹന്‍ലാല്‍ മലയാളിയെ തിരശ്ശീലയില്‍ പകര്‍ത്തിയത്. അഭിനയ കലയോടും സിനിമ എന്ന മാധ്യമത്തോടുമുള്ള മോഹന്‍ലാലിന്റെ അര്‍പ്പണബോധം പുതുതലമുറ മാതൃകയാക്കേണ്ടത്. ഇരുവറിലെ എംജിആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ്. ദക്ഷിണേന്ത്യയിലെ പാന്‍ ഇന്ത്യന്‍ റീച്ചുള്ള സൂപ്പര്‍താരമായി മോഹന്‍ലാല്‍ മാറി. വന്‍ വിജയങ്ങളിലൂടെ മലയാള ചലച്ചിത്ര വ്യവസായത്തെ താങ്ങിനിര്‍ത്തുകയാണ് മോഹന്‍ലാല്‍ – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. കേരള സര്‍ക്കാരിനുവേണ്ടി കവി പ്രഭ വര്‍മ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് സമര്‍പ്പിച്ചു. ഗായിക ലക്ഷ്മി ദാസ് പ്രശസ്തിപത്രം കവിത ചൊല്ലി.

Summary

Mohanlal is being honored by Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com