സദാനന്ദ സ്വാമികളെ ഓര്‍ത്തെടുത്ത് മഹാമാഘ മഹോത്സവം; നവോത്ഥാന ജ്യോതി രഥയാത്രയ്ക്ക് സ്വീകരണം-വിഡിയോ

തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി, സദാനന്ദം നവോത്ഥാന ജ്യോതി രഥയാത്ര കേരളത്തിലെ ആദ്യത്തെ ആശ്രമമായ സദാനന്ദപുരം അവധൂത ആശ്രമത്തില്‍ നിന്ന് ആരംഭിച്ച് തിരുനാവായയില്‍ എത്തി
kerala kumbh mela
നവോത്ഥാന ജ്യോതി രഥയാത്രയ്ക്ക് തിരുനാവായയിൽ സ്വീകരണം
Updated on
1 min read

മലപ്പുറം: തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി, സദാനന്ദം നവോത്ഥാന ജ്യോതി രഥയാത്ര കേരളത്തിലെ ആദ്യത്തെ ആശ്രമമായ സദാനന്ദപുരം അവധൂത ആശ്രമത്തില്‍ നിന്ന് ആരംഭിച്ച് തിരുനാവായയില്‍ എത്തി. ആശ്രമം മഠാധിപതിയും കേരളത്തിലെ ഏറ്റവും മുതിര്‍ന്ന സന്യാസിവര്യന്മാരില്‍ ഒരാളുമായ സ്വാമി ചിദാനന്ദ ഭാരതിയുടെ നേതൃത്വത്തിലാണ് രഥയാത്ര നടത്തിയത്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വേദഗുരു സദാനന്ദ സ്വാമികള്‍ നടത്തിയ വിപ്ലവകരമായ സാമൂഹ്യപരിഷ്‌കാരങ്ങളെ ഓര്‍മ്മിപ്പിക്കുന്നതും നവകേരളത്തിന് ആത്മീയവും സാമൂഹികവുമായ പുതിയ വെളിച്ചം പകരുന്നതുമാണ് ഈ ജ്യോതി രഥയാത്രയെന്ന് സംഘാടകര്‍ അറിയിച്ചു. മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് രഥയാത്രയെ സ്വീകരിച്ച് ദീപം ഏറ്റുവാങ്ങി.

kerala kumbh mela
'ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കള വിവാദം', മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണം പിടിച്ച് സംഘപരിവാര്‍ സമിതി; തോറ്റത് കോണ്‍ഗ്രസ്- സിപിഎം മുന്നണി

തുടര്‍ന്ന് നിളാ നദി കടന്ന് യജ്ഞശാലയില്‍ എത്തി ദീപം മഹാമേരുവിനു മുന്നിലെ കെടാവിളക്കിലേക്ക് പകര്‍ന്നു. പിന്നീട് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സത്സംഗം നടത്തി. സ്വാമി ചിദാനന്ദ ഭാരതിയും സംസാരിച്ചു.

kerala kumbh mela
സിപിഎം ഫണ്ട് തട്ടിപ്പില്‍ നിയമസഭയില്‍ ചര്‍ച്ചയില്ല, അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കര്‍, പ്രതിപക്ഷ പ്രതിഷേധം
Summary

kerala kumbh mela: received navodhana Jyoti Rath Yatra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com