Palakkad MLA Rahul Mamkootathil
Rahul Mamkootathil ഫയൽ

'ജനം പ്രബുദ്ധരാണ്.. എത്ര മറച്ചാലും അവര്‍ കാണേണ്ടത് കാണുക തന്നെ ചെയ്യും'; പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയത് ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു
Published on

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം തുടരുന്നതിനിടെ പോസ്റ്റുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. യുഡിഎഫ് വിജയത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ്. ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് അവര്‍ കേള്‍ക്കുക തന്നെ ചെയ്യും.... എത്ര മറച്ചാലും അവര്‍ കാണേണ്ടത് അവര്‍ കാണുക തന്നെ ചെയ്യും.... എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Palakkad MLA Rahul Mamkootathil
'തലസ്ഥാനത്ത് രാഷ്ട്രീയ ചിത്രം മാറുന്നതിന്റെ സൂചന'; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ

ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയത് ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തിയാണ് രാഹുല്‍ വോട്ടുചെയ്തത്. എംഎല്‍എക്ക് എതിരായ ഹൈക്കോടതി അറസ്റ്റ് തടയുകയും, രണ്ടാമത്തെ കേസില്‍ ജാമ്യം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു രാഹുല്‍ വോട്ട് ചെയ്യാനെത്തിയത്.

Palakkad MLA Rahul Mamkootathil
കെ കെ രാഗേഷിന്റെ തട്ടകത്തില്‍ സിപിഎമ്മിന് തിരിച്ചടി; മുണ്ടേരി പഞ്ചായത്തില്‍ സഹോദര ഭാര്യയ്ക്ക് തോല്‍വി

അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനും അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഫെനി നൈനാനെ തോല്‍പ്പിച്ച് ബിജെപി സീറ്റ് നിലനിര്‍ത്തി. ഫെനി നൈനാന്‍ പരാജയപ്പെടുക മാത്രമല്ല, മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസില്‍ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടയാളാണ് ഫെനി. ഫെനിയുടെ സ്ഥാനാര്‍ഥിത്വം വലിയ വിവാദമായിരുന്നു.

Summary

Kerala local body polls 2025 results rahul mamkootathil mla reaction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com