തിരുവനന്തപുരം മുട്ടട വാർഡിൽ വൈഷ്ണ സുരേഷിന് അട്ടിമറി വിജയം

കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർത്ഥി പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
Vaishna Suresh
Vaishna Suresh

എറണാകുളം ജില്ലാ പഞ്ചായത്തിലെ തുറവൂർ ഡിവിഷനിൽ കോൺ​ഗ്രസിന് തിരിച്ചടി

കെപിസിസി വക്താവ് ജിന്റോ ജോൺ പിന്നിലാണ്. ബിജെപി സ്ഥാനാർത്ഥിയാണ് മുന്നിൽ. ജിന്റോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

കോഴിക്കോട് കോൺ​ഗ്രസിന്റെ പി എം നിയാസ് തോറ്റു

കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി യുഡിഎഫ് പരി​ഗണിച്ചത് നിയാസിനെയാണ്. നിയാസ് മൂന്നാം സ്ഥാനത്താണ്.

ജോസ് കെ മാണിയുടെ വാർഡിൽ യുഡിഎഫ് വിജയിച്ചു

കേരള കോൺ​ഗ്രസിന് തിരിച്ചടിയാണ് യുഡിഎഫ് വിജയം

കോഴിക്കോട് മേയർ ബീനാ ഫിലിപ്പിന്റെ വാർഡിൽ സിപിഎമ്മിന് തിരിച്ചടി

ഈ വാർഡിൽ എൻഡിഎ സ്ഥാനാർത്ഥി വിജയിച്ചു

മുനമ്പത്ത് ബിജെപിക്ക് വിജയം

മുനമ്പം ഭൂസമരം നടന്ന വാർഡിലാണ് ബിജെപി സ്ഥാനാർത്ഥി 26 വോട്ടുകൾക്ക് വിജയിച്ചത്

അടൂർ ന​ഗരസഭ പോത്രാട് വാർഡിൽ കോൺ​ഗ്രസിന്റെ ഫെനി നൈനാൻ തോറ്റു

വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത് വിവാദമായിരുന്നു

സിപിഎമ്മിന്റെ ചെങ്കോട്ടയിലാണ് വൈഷ്ണ അട്ടിമറി വിജയം നേടിയത്

തിരുവനന്തപുരം മുട്ടട വാർഡിൽ കോൺ​ഗ്രസിന്റെ വൈഷ്ണ സുരേഷ് വിജയിച്ചു

സിറ്റിങ്ങ് കൗൺസിലറായ സിപിഎമ്മിലെ അംശു വാമദേവനെ പരാജയപ്പെടുത്തി

കെ സി വേണു​ഗോപാലിന്റെ വാർഡിൽ യുഡിഎഫിന് തോൽവി

ആലപ്പുഴ കൈതവന വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു

പറവൂർ ന​ഗരസഭയിൽ മുൻമന്ത്രി എസ് ശർമ്മയുടെ ഭാര്യ ആശയ്ക്ക് പരാജയം

ബിജെപി സ്ഥാനാർത്ഥിയാണ് ഈ വാർഡിൽ വിജയിച്ചത്

ആറു കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫ് മുന്നേറ്റം

കോഴിക്കോട്, തൃശൂർ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം തുടുരുന്നു. കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് മുന്നേറുന്നു

ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നിൽ

പത്തനംതിട്ട മെഴുവേലി പഞ്ചായത്തിൽ മുൻ എംഎൽഎ കെ സി രാജ​ഗോപാൽ ( CPM ) വിജയിച്ചു

കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് മുന്നേറ്റം, 24 സീറ്റിൽ ലീഡ് 

തിരുവനന്തപുരത്ത് NDA =12, LDF- 12, UDF- 3

തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ്- എൻഡിഎ ഇഞ്ചോടിഞ്ച് പോരാട്ടം

ഐക്കരനാട് പഞ്ചായത്തിൽ ട്വന്റി 20 മുന്നേറ്റം

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിയുടെ ശ്രീജ വിജയിച്ചു

തൃപ്പൂണിത്തുറ ന​ഗരസഭയിൽ എൻഡിഎ മുന്നിൽ

എ വി ​ഗോപിനാഥ് പരാജയപ്പെട്ടു

തൃശൂർ കോർപ്പറേഷനിൽ രണ്ടിടത്ത് ബിജെപി വിജയിച്ചു

തിരുവനന്തപുരം കവടിയാറിൽ കെ എസ് ശബരീനാഥൻ പിന്നിൽ

കൽപ്പറ്റ ന​ഗരസഭയിൽ ബിജെപി രണ്ടിടത്ത് വിജയിച്ചു

തിരുവനന്തപുരം കോർപ്പറേഷനിൽ 10 സീറ്റിൽ എൻഡിഎ മുന്നിൽ

പത്തനംതിട്ട ന​ഗരസഭയിൽ എസ്ഡിപിഐക്ക് തിരിച്ചടി; മൂന്ന് സിറ്റിങ്ങ് സീറ്റിൽ SDPI തോറ്റു

ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫിന് മുന്നേറ്റം

പാലക്കാട് ന​ഗരസഭയിൽ യുഡിഎഫ് മൂന്നാമത്

പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയ്ക്ക് നാലിടത്ത് ലീഡ്

തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് മുന്നേറ്റം

പാലാ മുനിസിപ്പാലിറ്റിയിൽ നാലിടത്ത് എൽഡിഎഫ് വിജയിച്ചു. ഒരു സീറ്റിൽ യുഡിഎഫിന് ജയം

ആദ്യ ജയം എൽഡിഎഫിന്; പാലാ മുനിസിപ്പാലിറ്റിയിൽ രണ്ടിടത്ത് വിജയം

തിരുവനന്തപുരം മുട്ടടയിൽ കോൺഗ്രസിന്റെ വൈഷ്ണ സുരേഷ് പിന്നിൽ

പാലക്കാട് ആദ്യ ലീഡ് ബിജെപിയ്ക്ക്

തിരുവനന്തപുരം കവടിയാറിൽ കെ എസ് ശബരിനാഥൻ ( കോൺ​ഗ്രസ് ) മുന്നിൽ

തൃശൂർ കോർപ്പറേഷനിൽ എൻഡിഎയ്ക്ക് ലീഡ്

മലപ്പുറം നഗരസഭയിൽ യുഡിഎഫിന് മുന്നേറ്റം

കൊല്ലത്ത് എൽഡിഎഫിന് മുന്നേറ്റം

തിരുവനന്തപുരത്ത് രണ്ടിടത്ത് എൽഡിഎഫിന് ലീഡ്

കൊച്ചിയിൽ ആദ്യ ലീഡ് ഇടതുമുന്നണിക്ക്

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി

സ്ട്രോങ് റൂമുകൾ തുറന്നു

എൽഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് മന്ത്രി വി ശിവൻകുട്ടി

ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും.

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അൽപ്പസമയത്തിനകം ആരംഭിക്കും.

സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.

Summary

Kerala Local Body Election 2025 Results Live Updates: Track live updates of election results from Corporations, Municipalities and Panchayats.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com