ലോ​ക്​​ഡൗ​ൺ നാലാം ദിവസം: അ​നു​മ​തി​ ദു​രു​പ​യോ​ഗം ചെ​യ്​​താ​ൽ ക​ർ​ശ​ന​ന​ട​പ​ടി, ഇന്നലെ 2779 പേ​ര്‍ക്കെ​തി​രെ കേസ് 

കർശന നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗൺ തുടരുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തി​രു​വ​ന​ന്ത​പു​രം: കോവിഡ് വ്യാപനം പിടിച്ചുക്കെട്ടാൻ ലക്ഷ്യമിച്ച് സംസ്ഥാനത്ത് നടപ്പാക്കിയ സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ നാലാം ദിവസത്തിലേക്ക്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ടക്കം അ​നു​മ​തി​ ഉണ്ടെങ്കിലും ദു​രു​പ​യോ​ഗം ചെ​യ്യുന്നവർക്കെതിരെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. കർശന നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗൺ തുടരുന്നത്. 

ഇന്നലെ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 2779 പേ​ര്‍ക്കെ​തി​രെ ലോ​ക്​​ഡൗൺ നി​യ​മ​ലം​ഘ​ന​ത്തി​ന്​ കേ​സെ​ടു​ത്തു. നിയന്ത്രണങ്ങൾ ലംഘിച്ചവരിൽ നിന്ന് ഒ​രു​ദി​വ​സം മാ​ത്രം 34.62 ല​ക്ഷം രൂ​പ പിഴയാണ് ഈടാക്കിയത്. 1385 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. 729 വാ​ഹ​ന​ങ്ങളാണ് പിടിച്ചെടുത്തത്. മാ​സ്‌​ക് ധ​രി​ക്കാ​ത്ത 9938 പേ​ർ​ക്കെ​തി​രെയും നടപടി സ്വീകരിച്ചു. ക്വാ​റ​ൻ​റീ​ൻ ലം​ഘി​ച്ച​തി​ന് 18 കേ​സുകളാണ് റിപ്പോർട്ട് ചെയ്തത്. 

അ​വ​ശ്യ​സ​ർ​വി​സ്​ വി​ഭാ​ഗത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാ​പ​ന​ത്തിന്റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കാണിച്ച് യാത്രചെയ്യാം. വീ​ട്ടു​ജോ​ലി​ക്കാ​ർ, ഹോം​ന​ഴ്സു​മാ​ർ, തൊ​ഴി​ലാ​ളി​ക​ൾ തുടങ്ങി ഐ ഡി കാർഡ് ഇല്ലാത്തവർ ദി​വ​സേ​ന യാ​ത്ര​ചെ​യ്യാൻ പാസ് വാങ്ങണം. അ​പേ​ക്ഷി​ച്ചാ​ൽ മു​ൻ​ഗ​ണ​നാ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​സ് ന​ൽ​കും. മ​രു​ന്ന്, ഭ​ക്ഷ​ണം, പാ​ൽ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ തൊട്ടടുത്തുള്ള ക‌ടകളിൽ നിന്ന് വാങ്ങണമെന്നാണ് നിർദേശം. സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കാരണം എഴുതിയ സത്യവാങ്മൂലം കൈയിൽ കരുതണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com