ലോക്ക്ഡൗൺ നീട്ടുമോ? ഇന്ന് തീരുമാനം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കടക്കം പരിശോധിച്ചശേഷമായിരിക്കും തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ തുടരണോയെന്ന കാര്യത്തിൽ സർക്കാർ ഇന്ന് തീരുമാനമെടുത്തേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗമായിരിക്കും ലോക്ക്ഡൗണിൻറെ കാര്യത്തിൽ തീരുമാനമെടുക്കുക. ബുധനാഴ്ച (ജൂൺ 9) വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കടക്കം പരിശോധിച്ചശേഷമായിരിക്കും സർക്കാർ തീരുമാനം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവർ യോ​ഗത്തിൽ പങ്കെ‌ടുക്കും. ടിപിആർ 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. രോഗലക്ഷണമുള്ളവർ മാത്രം പരിശോധനയ്ക്കു വരുന്നതു മൂലമാണ് ടിപിആർ കൂടുന്നത് എന്നതിനാൽ ലോക്ക്ഡൗണിൽ ഇളവുകൾ നൽകാമെന്ന നിർദേശവും ഇയരുന്നുണ്ട്. 

രണ്ടാം തരം​ഗത്തിൽ 30ലേക്കുയർന്ന ടിപിആർ നിരക്ക് ഇപ്പോൾ 15ൽ താഴെ എത്തിയത് സംസ്ഥാനത്തിന് ആശ്വാസമാണ്. എന്നാൽ 15ൽ താഴേക്ക് ടിപിആർ കാര്യമായി കുറയാത്തതു മൂലം ബുധനാഴ്ച വരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com