'എത്തിയത് നന്ദിപറയാന്‍', രാജീവ് ചന്ദ്രശേഖറുമായി ഡല്‍ഹിയില്‍ കന്യാസ്ത്രീകളുടെ കൂടിക്കാഴ്ച

ഡല്‍ഹിയിലെ വസതിയില്‍ എത്തിയാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ സഹോദരന് ഒപ്പം രാജീവ് ചന്ദ്രശേഖറിനെ കണ്ടത്.
Rajeev Chandrasekhar
Rajeev Chandrasekhar meets Kerala Nuns who Accused of Human Trafficking in Chhattisgarh special arrangement
Updated on
1 min read

ന്യൂഡല്‍ഹി: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ വസതിയില്‍ എത്തിയാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ സഹോദരന് ഒപ്പം രാജീവ് ചന്ദ്രശേഖറിനെ കണ്ടത്.

Rajeev Chandrasekhar
'ചിങ്ങമാസം വന്നുചേര്‍ന്നാല്‍'; നാളെ ഗുരുവായൂരില്‍ 160 വിവാഹങ്ങള്‍; ഓഗസ്റ്റ് 31ന് 190; ബുക്കിങ് 1531 ആയി

ജാമ്യം കിട്ടയതിന് ശേഷം ഡല്‍ഹിയില്‍ എത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും കൂടിക്കാഴ്ചയില്‍ ഒപ്പം ഉണ്ടായിരുന്നു. നന്ദി പറയാനാണ് കന്യാസ്ത്രീകള്‍ എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേസിന്റെ മുന്നോട്ടുപോക്കില്‍ അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നതായും അദ്ദേഹം അറിയിച്ചു.

Rajeev Chandrasekhar
'ആര്‍എസ്എസിനെ മഹത്വപ്പെടുത്താന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം ഉപയോഗിച്ചു'; ചരിത്ര നിഷേധമെന്ന് മുഖ്യമന്ത്രി

കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ള കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് സര്‍ക്കാരുമായി നേരിട്ട് ബന്ധപ്പെട്ടുന്ന നിലയില്‍ തുടര്‍ നീക്കങ്ങള്‍ ഉള്‍പ്പെടെയാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ നിലവില്‍ ജാമ്യം മാത്രമാണ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്നത്. എഫ്‌ഐആര്‍ അടക്കം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ തുടരുകയാണ്. ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിന്റെ തുടര്‍ നടപടിയില്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ നിലപാട് കടുപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കുന്ന നിലയിലുള്ള ഇടപെടലുകള്‍ ആണ് സഭയുള്‍പ്പെടെ സംസ്ഥാന ബിജെപിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Kerala Nuns who Accused of Human Trafficking where meet bjp leader Rajeev Chandrasekhar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com