ആനപ്രേമികളുടെ ഇഷ്ടക്കാരന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു

കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവന്‍പറമ്പില്‍ വീടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് അയ്യപ്പന്‍.
kerala popular elephant Erattupetta Ayyappan dies
Erattupetta Ayyappanfacebook
Updated on
1 min read

കോട്ടയം: കേരളത്തിലെ പ്രമുഖ ആനകളില്‍ ഒന്നായ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു. നിരവധി ആരാധകരുള്ള ആന, രോഗങ്ങളെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു. കോടനാട് ആനക്കളരിയില്‍ നിന്നും അവസാനം ലേലംവിളിച്ച ആനകളില്‍ ഒന്നായിരുന്നു.

കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവന്‍പറമ്പില്‍ വീടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് അയ്യപ്പന്‍. കോടനാട്ട് നിന്നും വനംവകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തില്‍ പരവന്‍പറമ്പില്‍ വെള്ളൂകുന്നേല് കുഞ്ഞുഞ്ഞ് ജോസഫ് തോമസും ഭാര്യ ഈത്തമ്മയും ചേര്‍ന്നാണ് ആനയെ വാങ്ങിയത്. അന്ന് ആരാം എന്നായിരുന്നു പേര്.

1977 ഡിസംബര്‍ 14നാണ് ആനയെ വെള്ളൂക്കൂന്നേല്‍ പരവന്‍പറമ്പില്‍ വീട്ടില്‍ എത്തിക്കുമ്പോള്‍ അഞ്ച് വയസായിരുന്നു ആനയ്ക്ക് പ്രായം.

ഉത്സവ കാലം കഴിഞ്ഞ് അയ്യപ്പന്‍ ഈരാറ്റുപേട്ടയിലെത്തുന്ന ദിവസം ഇഷ്ടക്കാര്‍ക്കൊക്കെ ഉത്സവമായിരുന്നു. ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍, ഐരാവതസമന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ ആനയാണ് അയ്യപ്പന്‍.

Summary

kerala popular elephant Erattupetta Ayyappan dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com