മൂന്നാം വര്‍ഷവും 30,000 പിന്നിട്ട് നിയമന ശുപാര്‍ശകള്‍, റെക്കോര്‍ഡ് നേട്ടവുമായി പിഎസ്‌സി

ഈ വര്‍ഷം ഇതുവരെ 30,246 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി
PSC appointments
PSC appointmentsഫയൽ
Updated on
1 min read

തിരുവനന്തപുരം: നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി. ഈ വര്‍ഷം ഇതുവരെ നല്‍കിയ നിയമന ശുപാര്‍ശകള്‍ മൂപ്പതിനായിരം പിന്നിട്ടു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് പിഎസ്‌സി നല്‍കുന്ന നിയമന ശുപാര്‍ശകള്‍ മുപ്പതിനായിരം പിന്നിടുന്നത്. ഈ വര്‍ഷം ഇതുവരെ 30,246 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

PSC appointments
സിപിഐ എന്തുചെയ്യും? ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

2024 ല്‍ 34,194 പേര്‍ക്കും 2023 ല്‍ 34,110 പേര്‍ക്കും നിയമന ശുപാര്‍ശ നല്‍കി. കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ - 2,99,080 നിയമനശുപാര്‍ശകളാണ് പിഎസ്‌സി അയച്ചത്.

PSC appointments
സംസ്ഥാനത്ത് ഇന്നും തീവ്രമഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ

ഈ വര്‍ഷം ഇതുവരെ 853 റാങ്ക് പട്ടികകള്‍ ആണ് പ്രസിദ്ധീകരിച്ചത്. പ്രധാനപ്പെട്ട എല്ലാ തസ്തികകളുടെയും റാങ്ക് പട്ടിക ഒരു കലണ്ടര്‍ വര്‍ഷം തന്നെ പ്രസിദ്ധീകരിച്ചെന്ന നേട്ടവും പിഎസ്‌സി സ്വന്തമാക്കി. ഒക്ടോബര്‍ 10 ന് യുപി സ്‌കൂള്‍ ടീച്ചര്‍ തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് ഈ മുന്നേറ്റം. വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ്, ക്ലാര്‍ക്ക്, കേരള ബാങ്കില്‍ ക്ലാര്‍ക്ക്, തദ്ദേശ വകുപ്പില്‍ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍, പൊലീസ് വകുപ്പിലെ വിവിധ യൂണിഫോംഡ് തസ്തികകള്‍ ഈ വര്‍ഷം പ്രസിദ്ധീകരിച്ചു.

Summary

The Kerala Public Service Commission (PSC ) has issued the highest number of advice memos in the country.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com