അടുത്ത മണിക്കൂറില്‍ ഈ ജില്ലകളില്‍ മഴ; വരുന്ന  അഞ്ച് ദിവസം വ്യാപകമാകും

കാസര്‍ക്കോട് ഇന്ന് യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറിനിടെ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി ലിറ്റര്‍ വരെ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്
ഫോട്ടോ: എക്‌സ്പ്രസ്‌
ഫോട്ടോ: എക്‌സ്പ്രസ്‌
Updated on: 
1 min read

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം വ്യാപക മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. 

കാസര്‍ക്കോട് ഇന്ന് യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറിനിടെ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി ലിറ്റര്‍ വരെ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. അഞ്ച് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.  

18ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. 19നു മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com