സംസ്ഥാനത്തെ മികച്ച കോളജുകളുടെ പട്ടിക പുറത്ത്, ആദ്യ പത്തില്‍ ഇടം നേടിയത് ഏതൊക്കെയന്നറിയാം

ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിങ് സംവിധാനത്തിന് തുടക്കമിടുന്നത്
'Kerala Ranking 2024': Admission can be taken based on excellence, CUSAT, University College, CET ranked first
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഫയല്‍
Updated on
1 min read

തൃശൂര്‍: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്ത പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു. മന്ത്രി ആര്‍. ബിന്ദുവാണ് 'കേരള റാങ്കിങ് 2024' പ്രഖ്യാപിച്ചത്. ദേശീയതലത്തിലുള്ള എന്‍ഐആര്‍എഫ് മാതൃകയുടെ ചുവടുപിടിച്ച് സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേരള ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (കെഐആര്‍എഫ്) തയാറാക്കിയത്. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിങ് സംവിധാനത്തിന് തുടക്കമിടുന്നത്.

റാങ്കിങ്ങിനായി പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലും (www.kirf.kshec.org) സജ്ജീകരിച്ചിട്ടുണ്ട്. സര്‍വകലാശാലകളും കോളജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രഥമ റാങ്കിങ്ങില്‍ പങ്കെടുത്തത്. 29 നഴ്‌സിങ് കോളജുകളില്‍ തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിനെ മാത്രമാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ആദ്യ 10 സര്‍വകലാശാലകള്‍:

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്)

കേരള സര്‍വകലാശാല

എംജി സര്‍വകലാശാല

കേരള വെറ്ററിനറി സര്‍വകലാശാല

കാലിക്കറ്റ് സര്‍വകലാശാല

കണ്ണൂര്‍ സര്‍വകലാശാല

കേരള കാര്‍ഷിക സര്‍വകലാശാല

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല

നുവാല്‍സ്

ആദ്യ 10 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്

എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്

എറണാകുളം സെന്റ് തെരേസാസ് കോളജ്

കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളജ്

ചങ്ങനാശേരി എസ്ബി കോളജ്

തൃശൂര്‍ വിമല കോളജ്

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ്

കോതമംഗലം എംഎ കോളജ്

കോട്ടയം സിഎംഎസ് കോളജ്

എറണാകുളം മഹാരാജാസ് കോളജ്

ആദ്യ 10 ടീച്ചര്‍ എജ്യുക്കേഷന്‍ കോളജുകള്‍

കോഴിക്കോട് ഗവ.കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍

കോഴിക്കോട് ഫാറൂഖ് ട്രെയ്‌നിങ് കോളജ് കോഴിക്കോട്

കണ്ണൂര്‍ പികെഎം കോളജ് ഓഫ് എജ്യുക്കേഷന്‍ കണ്ണൂര്‍

എറണാകുളം സെന്റ് ജോസഫ്‌സ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ ഫോര്‍ വിമന്‍

തിരുവനന്തപുരം ശ്രീനാരായണ ട്രെയ്‌നിങ് കോളജ്

പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍

കൊല്ലം കര്‍മല റാണി ട്രെയ്‌നിങ് കോളജ്

മൂത്തകുന്നം എസ്എന്‍എം ട്രെയ്‌നിങ് കോളജ്

തിരുവല്ല ടൈറ്റസ് സെക്കന്‍ഡ് ടീച്ചേഴ്‌സ് കോളജ്

എറണാകുളം നാഷനല്‍ കോളജ് ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍

അഗ്രികള്‍ചറല്‍ ആന്‍ഡ് അലൈഡ് കോളജുകള്‍:

വയനാട് പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് കോളജ്

മണ്ണുത്തി വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് കോളജ്

തൃശൂര്‍ കോളജ് ഓഫ് ഫോറസ്ട്രി

വെള്ളായണി അഗ്രികള്‍ചര്‍ കോളജ്

വെള്ളാനിക്കര അഗ്രികള്‍ചര്‍ കോളജ്.

ആദ്യ 10 എന്‍ജിനീയറിങ് കോളജ്

തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്

തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജ്

കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജ്

എറണാകുളം രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി

കോതമംഗലം എംഎ കോളജ് ഓഫ് എന്‍ജിനീയറിങ്

കോട്ടയം സെന്റ് ഗിറ്റ്‌സ് കോളജ് ഓഫ് എന്‍ജിനീയറിങ്

പാലക്കാട് എന്‍എസ്എസ് കോളജ് ഓഫ് എന്‍ജിനീയറിങ്

എറണാകുളം ഫിസാറ്റ്

കോട്ടയം അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനീയറിങ്

പാലാ സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com