'സ്വാമി ശരണം... യഹൂദിയായിലെ ഒരു ഗ്രാമത്തില്‍.....'; അയ്യപ്പ ഭജനയിലെ ഹൃദ്യമായ കാഴ്ച-വിഡിയോ

കുമരകം കൊച്ചിടവട്ടം ശിവദാസ് കുറശ്ശേരിയുടെ വീട്ടിലെ ഭജന നടക്കുമ്പോഴാണ് സംഭവം.
Kerala Religious Harmony showcases a heartwarming scene from Kumarakom
Kerala Religious Harmony showcases a heartwarming scene from Kumarakomscreen gab
Updated on
1 min read

കോട്ടയം: കുമരകത്ത് നിന്നുള്ള മതസൗഹാര്‍ദത്തിന്റെ കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കരോള്‍ ഗാനത്തിനൊപ്പം ചുവടുവെക്കുന്ന അയ്യപ്പ ഭക്തര്‍ ഹൃദ്യമായ കാഴ്ചയാണെന്നാണ് സൈബറിടം പറയുന്നത്. ചുറ്റും നിന്ന് കൈകൊട്ടിയാസ്വദിച്ചാണ് ആ മനുഷ്യര്‍ ഒരുമിച്ച് പാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്തത്.

Kerala Religious Harmony showcases a heartwarming scene from Kumarakom
അന്ന് കറുത്ത സ്റ്റിക്കര്‍, ഇന്ന് വീടിന് മുന്നിലെ തൂണുകളില്‍ ചുവപ്പ് അടയാളം; സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി നാട്ടുകാര്‍, ഒടുവില്‍ ട്വസ്റ്റ്...

കുമരകം കൊച്ചിടവട്ടം ശിവദാസ് കുറശ്ശേരിയുടെ വീട്ടിലെ ഭജന നടക്കുമ്പോഴാണ് സംഭവം. നാല്‍പ്പത്തിയൊന്ന് ദിവസമായി ഇവിടെ ഭജന നടക്കുകയാണ്. സമീപത്തുകൂടി പോയ കരോള്‍ സംഘം നിശബ്ധമായി. ഇത് ശ്രദ്ധയില്‍പ്പെട്ട ഭജനസംഘാംഗങ്ങള്‍ ഭജനപന്തലിലേയ്ക്ക് വിളിച്ചു വരുത്തി. ഭജന സംഘാംഗങ്ങള്‍ ഹൂദിയായിലെ ഒരു ഗ്രാമത്തില്‍... എന്ന ഗാനം പാടി. അതോടെ കരോള്‍ സംഘവും അയ്യപ്പഭക്തരും ഒരുമിച്ച് ചുവടുവെച്ചു.

Kerala Religious Harmony showcases a heartwarming scene from Kumarakom
'അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചു'; എം സ്വരാജിന്റെ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

വിഡിയോയ്ക്ക് താഴെ കമന്റുകളുടെ പ്രളയമാണ്. ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്,ഇത് കേരളമാണ് ഇവിടെ ഇങ്ങനെയൊക്കെയാണ്...എന്നിങ്ങനെ പോസിറ്റീവ് കമന്റുകളാണ് വിഡിയോയുടെ താഴെ . കുട്ടികളും പ്രായമായവരുമടക്കം നിരവധിപ്പേര്‍ ഗാനം ആസ്വദിച്ച് കരോളിനൊപ്പം കൂടുന്നത് വിഡിയോയില്‍ കാണാം.

ശ്രീ ധര്‍മശാസ്താ ഭജന സംഘമാണ് മതസൗഹാര്‍ദത്തിന്റെ മാതൃകയായത്. 55 പേരടങ്ങുന്ന സംഘം കെഎസ്ആര്‍ടിസി ബസില്‍ കുമരകത്തു നിന്ന് യാത്ര തിരിക്കും. എരുമേലിയില്‍ പേട്ടയും തുള്ളി ജനുവരി 10ന് ശബരിമലയിലെത്തും. സ്വീകരണത്തിന് പകരമായി , മണ്ഡലംചിറപ്പ് സമാപന ദിനത്തില്‍ കരോള്‍ സംഘത്തിലെ കുട്ടികള്‍ ഭജനമഠത്തിലെത്തി. ശനിയാഴ്ച വൈകീട്ട് നടന്ന ഭജനയിലും പങ്കെടുത്തു.

Summary

Kerala Religious Harmony showcases a heartwarming scene from Kottayam Kumarakom where an Ayyappa Bhajan group joins a Christmas carol, symbolizing religious harmony

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com