അന്ന് കറുത്ത സ്റ്റിക്കര്‍, ഇന്ന് വീടിന് മുന്നിലെ തൂണുകളില്‍ ചുവപ്പ് അടയാളം; സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി നാട്ടുകാര്‍, ഒടുവില്‍ ട്വസ്റ്റ്...

പുലര്‍ച്ചെ വീടിനുമുന്നിലുളള തൂണുകളില്‍ ചുവപ്പ് നിറത്തിലുള്ള അടയാളം കണ്ട് പരിഭ്രാന്തരായി നാട്ടുകാര്‍.
kerala police
kerala police പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: പുലര്‍ച്ചെ വീടിനുമുന്നിലുളള തൂണുകളില്‍ ചുവപ്പ് നിറത്തിലുള്ള അടയാളം കണ്ട് പരിഭ്രാന്തരായി നാട്ടുകാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടിന് മുന്നില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച് മോഷണം നടത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ മോഷണ സംഘം വല്ലതുമാണോ ഇതിന് പിന്നില്‍ എന്ന സംശയമാണ് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിച്ചത്. എന്നാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനിയുടെ ഫൈബര്‍ നെറ്റ് വര്‍ക്ക് ചെയ്യുന്നവരാണ് പുതിയ കണക്ഷന്‍ നല്‍കുന്നതിനായി വീടുകള്‍ അടയാളപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നേമത്താണ് തൂണുകളില്‍ ചുവന്ന അടയാളം വ്യാപകമായി കണ്ടത്. സംശയം തോന്നിയ നാട്ടുകാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് ഞെട്ടിയത്. മുഖംമൂടികളായ ഒരു സംഘം പോസ്റ്റുകളില്‍ ചുവന്ന അടയാളം വരയ്ക്കുന്നതാണ് കാമറകളില്‍ പതിഞ്ഞത്. തുടര്‍ന്നാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്.

നേമത്ത് ഇടറോഡുകളിലെ തൂണുകളിലാണ് ചുവപ്പ് നിറത്തിലെ അടയാളങ്ങള്‍ കഴിഞ്ഞ ദിവസം ദൃശ്യമായത്. സ്ഥലത്തെത്തിയ പൊലീസ്, മോഷ്ടാക്കള്‍ സ്ഥലം അടയാളപ്പെടുത്തിയതാണോ എന്ന സംശയത്താല്‍ ജനങ്ങളോടു ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താമസിയാതെ വട്ടത്തില്‍ ചുവപ്പ് അടയാളമിട്ട സംഭവത്തില്‍ രണ്ടു പേര്‍ നേമം പൊലീസിനുമുന്നില്‍ ഹാജരായി. ഇവര്‍ നല്‍കിയ വിശദീകരണമാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനിയുടെ ഫൈബര്‍ നെറ്റ് വര്‍ക്ക് ചെയ്യുന്നവരാണെന്നും പുതിയ കണക്ഷന്‍ നല്‍കുന്നതിനായി വീടുകള്‍ അടയാളപ്പെടുത്തിയതാണെന്നുമാണ് ഇവര്‍ വിശദീകരിച്ചത്.

kerala police
'അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചു'; എം സ്വരാജിന്റെ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

നാട്ടുകാര്‍ ആശങ്കയിലാണെന്ന വാര്‍ത്ത കണ്ടാണ് വിശദീകരണവുമായി ജീവനക്കാര്‍ എത്തിയത്. സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ചാണ് അടയാളപ്പെടുത്തിയതെന്നും അതിനാലാണ് മുഖം മൂടിയതെന്നും ഇവര്‍ വിശദീകരിച്ചു. അറിഞ്ഞ വിവരം ഉടന്‍ പൊലീസ് നാട്ടുകാരെ അറിയിച്ചു. ഇതോടെ ആശങ്കയ്ക്കും അവസാനമായി.

kerala police
ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് വിടുന്നത് സുപ്രീംകോടതിയുടെ പരിഗണനയില്‍
Summary

Red dots on posts near houses in nemom, investigation reveals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com