കരിവള്ളൂർ മുരളിക്ക് ഫെല്ലോഷിപ്പ്; ആർഎൽവി രാമകൃഷ്ണനും അവാർഡ്; കേരള സം​ഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കരിവള്ളൂർ മുരളിക്ക് ഫെല്ലോഷിപ്പ്; RLV രാമകൃഷ്ണനും അവാർഡ്; കേരള സം​ഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

തൃ‌ശൂർ: കേരള സം​ഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംഗീത നാടക അക്കാദമി ഗുരുപൂജ / ഫെല്ലോഷിപ്പ് / അവാർഡുകൾ എന്നിവയാണ് പ്രഖ്യാപിച്ചത്.

മൂന്ന് പേർക്കാണ് ഫെല്ലോഷിപ്പ്. 17 പേർക്ക് അക്കാ​ദമി പുരസ്കാരവും 23 പേർക്ക് ​ഗുരുപൂജ പുരസ്കാരവും സമ്മാനിക്കും.

കരിവള്ളൂർ മുരളി (നാടകം) വി ഹർഷ കുമാർ (കഥാപ്രസംഗം) മാവേലിക്കര സുബ്രഹ്മണ്യൻ (സംഗീതം) എന്നിവർക്കാണ് ഫെല്ലോഷിപ്പ്.

RLV രാമകൃഷ്ണൻ (മോഹിനിയാട്ടം), KPAC മംഗളൻ, ബാബു പള്ളാശ്ശേരി, AN മുരുകൻ (നാടകം /അഭിനയം) പെരിങ്ങോട് സുബ്രഹ്മണ്യൻ (ഇടയ്ക്ക), ഗീതാ പത്മകുമാർ (കുച്ചിപ്പുടി), സുധി നിരീക്ഷ (നാടകാഭിനയം ) തുടങ്ങിയവർക്കാണ് അക്കാദമി അവാർഡുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com