തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതി കുത്തിപ്പരിക്കേൽപ്പിച്ച നാല് പൊലീസുകാർക്ക് ധനസഹായം. തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ എസ് എൽ ചന്തു, എസ് എൽ ശ്രീജിത്, സി വിനോദ്കുമാർ, ഗ്രേഡ് എസ് ഐ ആർ അജയൻ എന്നിവർക്ക് അഞ്ചരലക്ഷം രൂപയാണ് ഡിജിപി അനിൽകാന്ത് അനുവദിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചാവർകോട് സ്വദേശി അനസ് ജാൻ(30) ആണ് ഇവരെ ആക്രമിച്ചത്.
ചന്ദു, ശ്രീജിത് എന്നിവർക്ക് ചികിത്സാ സഹായമായി രണ്ട് ലക്ഷം രൂപയും അജയന് ഒരു ലക്ഷം രൂപയും വിനോദ് കുമാറിന് 50000 രൂപയുമാണ് നൽകിയത്. കുത്തേറ്റ രണ്ട് പേർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.
മയക്കുമരുന്ന് കേസിൽ അനസിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ആക്രമണമുണ്ടായത്. അക്രമവിവരം അറിഞ്ഞ് കൂടുതൽ പൊലീസുകാർ എത്തിയാണ് അനസിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates