

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ ദേശീയ താളവാദ്യോത്സവത്തിന് തുടക്കമായി. അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി തമിഴ് വാദ്യോപകരണമായ തപ്പിൽ താളമിട്ട് ഉദ്ഘാടനം ചെയ്തു. കേരള സാംസ്‌കാരിക വകുപ്പിന്റേയും കേരള സംഗീത നാടക അക്കാദമിയുടെയും ആഭിമുഖ്യത്തിലാണ് 'തത്തിന്തകതോം' ദേശീയ താള വാദ്യോത്സവം സംഘടിപ്പിക്കുന്നത്. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന് സ്മരണാർപ്പണമായി സംഗീത നാടക അക്കാദമിയിൽ ജൂലൈ 11, 12, 13 ദിവസങ്ങളിലായാണ് ആദ്യ ദേശീയ താളവാദ്യോത്സവം അരങ്ങേറുന്നത്.
സംഗീത നാടക അക്കാദമി കെടി മുഹമ്മദ് തിയേറ്റർ ഹാളിൽ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം ടിആർ അജയൻ അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതം പറഞ്ഞു. കവിയും ഗാന രചയിതാവുമായ ബികെ ഹരിനാരായണൻ ഉസ്താദ് സാക്കീർ ഹുസൈൻ അനുസ്മരണ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, ഫെസ്റ്റിവൽ ക്യുറേറ്റർ കേളി രാമചന്ദ്രൻ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates