ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

വാളറ മുതല്‍ നേര്യമംഗലം വരെ ദേശീയപാത 85ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ നിരോധനത്തേ തുടര്‍ന്നാണ് ഹര്‍ത്താല്‍
harthal
ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ ഫയല്‍
Updated on
1 min read

തൊടുപുഴ: ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലാണ് യു ഡി എഫ് നാളെ ഹര്‍ത്താലിനാഹ്വാനം ചെയ്തത്. വാളറ മുതല്‍ നേര്യമംഗലം വരെ ദേശീയപാത 85ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ നിരോധനത്തേ തുടര്‍ന്നാണ് ഹര്‍ത്താല്‍

ഇതേ വിഷയത്തില്‍ എല്‍ ഡി എഫും അടിമാലി പഞ്ചായത്തില്‍ ഹര്‍ത്താലിനാഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍.

harthal
അമിത് ഷായുടെ സന്ദർശനം: കണ്ണൂർ വിമാനത്താവളത്തിലും തളിപ്പറമ്പ് താലൂക്കിലും ഡ്രോൺ പറത്തരുത്

നേര്യമംഗലം മുതല്‍ വാളറ വരെ ദേശീയപാത നിര്‍മ്മാണം നിറുത്തിവയ്ക്കാന്‍ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ പാത നിര്‍മ്മാണം നിറുത്തി വയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. റിസര്‍വ് ഫോറസ്റ്റില്‍ നിന്ന് മരം മുറിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശവും നല്‍കി. ദേശീയ പണിമുടക്ക് ദിവസം മാത്രം 250ലേറെ മരങ്ങള്‍ അനുമതിയില്ലാതെ ദേശീയപാത അതോറിറ്റി മുറിച്ചെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചുു. മരങ്ങള്‍ മുറിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.

harthal
ഗുരുപൂര്‍ണിമ, കാസര്‍കോട് കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചു; വിവാദം
Summary

Harthal in four panchayats in Idukki following the ban imposed in connection with the construction of National Highway 85 from Valara to Neryamangalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com