കോവിഡ് രോ​ഗികളെ താമസിപ്പിക്കാൻ റെയിൽവേ കോച്ചുകൾ ആവശ്യപ്പെട്ട് കേരളം 

കോവിഡ് രോ​ഗികളെ മാറ്റിപ്പാർപ്പിക്കാനും ചികിത്സ നൽകുന്നതിനുമായി നിലവിലുള്ള സൗകര്യങ്ങൾ തികയാതെ വന്നേക്കും എന്ന ആശങ്കയെ തുടർന്നാണ് ഇത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: ചികിത്സാ സൗകര്യങ്ങൾ തികയില്ലെന്ന ആശങ്കയെ തുടർന്ന് കേരളം റെയിൽവേ കോച്ചുകൾ തേടുന്നു. കോവിഡ് രോ​ഗികളെ മാറ്റിപ്പാർപ്പിക്കാനും ചികിത്സ നൽകുന്നതിനുമായി നിലവിലുള്ള സൗകര്യങ്ങൾ തികയാതെ വന്നേക്കും എന്ന ആശങ്കയെ തുടർന്നാണ് ഇത്. 

നാലായിരം ഐസൊലേഷൻ കോച്ചുകളാണ് റെയിൽവേ തയ്യാറായിരിക്കുന്നത്. 64,000 കിടക്കകൾ ഇത്തരത്തിൽ ലഭിക്കുന്നു. ഇതിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനായി റെയിൽവേയുമായി ചർച്ച ആരംഭിച്ചു. 

നിലവിൽ കോവിഡ് രോ​ഗികളെ താമസിപ്പിക്കുന്നതിനും മറ്റും ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാൻ സർക്കാർ തീരുമാനം വന്നിട്ടുണ്ട്. കെടിഡിസിയുടെ ഹോട്ടലുകളും ഇതിനായി ഏറ്റെടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com