സൂര്യകാന്തി മുതല്‍ കര്‍ണികാരം വരെ, താമര പുറത്ത്; പേരിടാന്‍ പോലും സിപിഎമ്മിന് ഭയം; 'കലോത്സവ വേദികളില്‍' പ്രതിഷേധവുമായി ബിജെപി

25 പൂക്കളുടെ പട്ടികയിതില്‍ താമര ഉള്‍പ്പെടുത്താത്തത് 'വിവാദം ഭയന്നാണെന്ന' സംഘാടക സമിതിയുടെ വിശദീകരണം സാംസ്‌കാരിക കേരളത്തിന് ചേര്‍ന്നതല്ലെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്
Kerala State School Kalolsavam venues name bjp reaction
Kerala State School Kalolsavam venues name bjp reaction
Updated on
1 min read

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക് നല്‍കിയിട്ടുള്ള പൂക്കളുടെ പേരില്‍ നിന്നും ദേശിയ പുഷ്പമായ താമരയെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമെന്ന് ബിജെപി. 25 പൂക്കളുടെ പട്ടിക തയ്യാറാക്കിയിട്ടും അതില്‍ താമര ഉള്‍പ്പെടുത്താത്തത് 'വിവാദം ഭയന്നാണെന്ന' സംഘാടക സമിതിയുടെ വിശദീകരണം സാംസ്‌കാരിക കേരളത്തിന് ഒട്ടും ചേര്‍ന്നതല്ലെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ആരോപിച്ചു. നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ജസ്റ്റിന്‍ ജേക്കബ് ആരോപിച്ചു.

Kerala State School Kalolsavam venues name bjp reaction
എംഎസ്‌സി എല്‍സ: 1227.62 കോടി രൂപ കെട്ടിവെച്ചു, പിടിച്ചുവെച്ച കപ്പല്‍ വിട്ടയച്ചു

കലയും സംസ്‌കാരവും ആഘോഷിക്കുന്ന വേദികളില്‍ പോലും ഇത്തരം രാഷ്ട്രീയ വിദ്വേഷം കലര്‍ത്തുന്നത് വരുംതലമുറയ്ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ്. സാംസ്‌കാരിക ബോധവും വിവേചനശക്തിയും വേണ്ട അധികാരികള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അത്യന്തം അപകടകരമാണ്. 'വിദ്യാരംഗം' മാസികയുടെ ലോഗോയില്‍ നിന്ന് താമര നീക്കം ചെയ്തത് മുതല്‍ ആരംഭിച്ച നീക്കങ്ങള്‍ എതിര്‍ക്കപ്പെടുക തന്നെ ചെയ്യും. ഇത്തരം നീക്കങ്ങളില്‍ നിന്ന് അധികൃതര്‍ പിന്തിരിയണം. ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു.

തേക്കിന്‍കാട് മൈതാനത്തെ എക്‌സിബിഷന്‍ ഗ്രൗണ്ടാണ് സംസ്ഥാന കലോത്സവത്തിന്റെ പ്രധാനവേദി. വേദിക്ക് സൂര്യകാന്തിയെന്നാണ് പേര് നല്‍കിയിരിക്കുന്നത്. രണ്ടാം വേദിക്ക് പാരിജാതമെന്നും മൂന്നാം വേദിക്ക് നീലക്കുറിഞ്ഞിയെന്നുമാണ് പേരുകള്‍. ആമ്പല്‍, കര്‍ണികാരം, കനകാംബരം തുടങ്ങി പൂക്കളുടെ പേരുകള്‍ വേദികള്‍ക്ക് നല്‍കിയപ്പോള്‍ താമരയ്ക്ക് ഒപ്പം റോസും പട്ടികയില്‍ നിന്ന് പുറത്ത് പോയിട്ടുണ്ട്. തൃശൂര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലുമായാണ് 25 വേദികള്‍ സജ്ജമാക്കിയിരിക്കുന്നത്. 2026 ജനുവരി 14 മുതല്‍ 18 വരെ അഞ്ചു ദിവസങ്ങളിലായി 249 ഇനങ്ങളില്‍ പ്രതിഭകള്‍ മാറ്റുരയ്ക്കും.

Kerala State School Kalolsavam venues name bjp reaction
കള്ളക്കേസില്‍ കുടുങ്ങി 54 ദിവസം ജയിലില്‍; പ്രവാസിക്ക് 14 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

തേക്കിന്‍കാട് മൈതാനത്തെ എക്‌സിബിഷന്‍ ഗ്രൗണ്ടാണ് സംസ്ഥാന കലോത്സവത്തിന്റെ പ്രധാനവേദി. വേദിക്ക് സൂര്യകാന്തിയെന്നാണ് പേര് നല്‍കിയിരിക്കുന്നത്. രണ്ടാം വേദിക്ക് പാരിജാതമെന്നും മൂന്നാം വേദിക്ക് നീലക്കുറിഞ്ഞിയെന്നുമാണ് പേരുകള്‍. ആമ്പല്‍, കര്‍ണികാരം, കനകാംബരം തുടങ്ങി പൂക്കളുടെ പേരുകള്‍ വേദികള്‍ക്ക് നല്‍കിയപ്പോള്‍ താമരയ്ക്ക് ഒപ്പം റോസും പട്ടികയില്‍ നിന്ന് പുറത്ത് പോയിട്ടുണ്ട്. തൃശൂര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലുമായാണ് 25 വേദികള്‍ സജ്ജമാക്കിയിരിക്കുന്നത്. 2026 ജനുവരി 14 മുതല്‍ 18 വരെ അഞ്ചു ദിവസങ്ങളിലായി 249 ഇനങ്ങളില്‍ പ്രതിഭകള്‍ മാറ്റുരയ്ക്കും.

Summary

The BJP says politics is behind the exclusion of the national flower, the lotus, from the names of the flowers given to state school kalothsavam venues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com