'കേരള സ്റ്റോറി' മുഴുവന്‍ മലയാളികളും കാണേണ്ട ചിത്രം: തുഷാര്‍ വെള്ളാപ്പള്ളി

ലൗ ജിഹാദ് യാഥാര്‍ഥ്യമെന്നും കേരള സ്റ്റോറി കാണിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു
'Kerala Story' is a film that all Malayalis should watch: Tushar Vellappally
'കേരള സ്റ്റോറി' മുഴുവന്‍ മലയാളികളും കാണേണ്ട ചിത്രം: തുഷാര്‍ വെള്ളാപ്പള്ളി
Updated on
1 min read

കോട്ടയം: 'കേരള സ്റ്റോറി' ലോകത്തുള്ള മുഴുവന്‍ മലയാളികളും കാണേണ്ട ചലച്ചിത്രമാണെന്ന് ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കോട്ടയം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി.

മുന്‍മന്ത്രി കെ എം മാണിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍.

ലൗ ജിഹാദ് യാഥാര്‍ഥ്യമെന്നും കേരള സ്റ്റോറി കാണിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു 'സമൂഹത്തില്‍ നടക്കുന്നത് എന്താണെന്ന് കുട്ടികള്‍ കൂടി അറിയട്ടെ. മുസ്ലിം സഹോദരങ്ങളും ഇങ്ങനെയുള്ള ചില ആളുകളുടെ പ്രവര്‍ത്തി അംഗീകരിക്കുന്നില്ല. മുസ്ലിം വിഭാഗത്തിലെ വളരെ ചെറിയൊരു വിഭാഗം ആളുകള്‍ ചെയ്യുന്ന തെറ്റിന്റെ പേരില്‍ ആ സമൂഹത്തിലുള്ള മുഴുവന്‍ ആളുകളും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല' അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'Kerala Story' is a film that all Malayalis should watch: Tushar Vellappally
ലോക്സഭാ തെരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകള്‍

ബി ഡി ജെ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ കെ പത്മകുമാര്‍, അഡ്വ, സിനില്‍ മുണ്ടപ്പള്ളി, അനിരുദ്ധ് കാര്‍ത്തികേയന്‍, മണ്ഡലം പ്രസിഡണ്ട് സുരേഷ് ഇട്ടി മണി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

supremecourt
tramadol
vd satheesan, aloshious xavier
Delhi High Court orders unblocking of Cockroach Janta Party's X Account after Centre says no objection
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com