Cool roof policy: കടുത്ത ചൂടിനെ നേരിടാൻ ഇൻഡോർ കൂളിങ്; 'കൂൾ റൂഫ് നയം' നടപ്പാക്കാൻ കേരളം

വെളുത്ത മേൽക്കൂര പെയിന്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 'കുളിർമ' കാംപെയ്ൻ
cool roof policy to beat the heat
പ്രതീകാത്മകംഎക്സ്
Updated on
1 min read

തിരുവനന്തപുരം: കടുത്ത ചൂടിന്റെ ആഘാതം നേരിടുന്ന കേരളം കൂൾ റൂഫ് നയം കൊണ്ടുവരാൻ ഒരുങ്ങുന്നു. ഇതോടെ തെലങ്കാനയ്ക്ക് ശേഷം കൂൾ റൂഫ് നയം അവതരിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറും. ഇൻഡോർ കൂളിങ് പ്രോത്സാഹിപ്പിക്കുകയും ഫലപ്രദമായ ചൂട് ലഘൂകരിക്കാനുള്ള പരിഹാരങ്ങൾ നടപ്പിലാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മറ്റ് ഏജൻസികളെയും ശാക്തീകരിക്കുന്ന നയമാണിത്.

2023ലാണ് തെലങ്കാന കൂൾ റൂഫ് നയം അവതരിപ്പിച്ചത്. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി സർക്കാർ, വാണിജ്യ, റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് കൂൾ റൂഫുകൾ നിർബന്ധമാക്കുന്നതാണ് നയം.

കൂൾ റൂഫ് നയത്തിന്റെ കരട് പൂർത്തീകരണ ഘട്ടത്തിലാണെന്നും ജൂൺ മാസത്തോടെ സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും എനർജി മാനേജ്‌മെന്റ് സെന്റർ (ഇഎംസി) ഡയറക്ടർ ആർ ഹരികുമാർ പറഞ്ഞു. കൂൾ റൂഫിങ് പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കെട്ടിടങ്ങൾക്കുള്ളിൽ ചൂട് കുറയ്ക്കുന്നതിനു ഉയർന്ന സോളാർ റിഫ്ലക്റ്റീവ് ഇൻഡക്സ് (എസ്ആർഐ) ഉള്ള വെളുത്ത മേൽക്കൂര പെയിന്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഇഎംസി ഈ വർഷം 'കുളിർമ' എന്ന പേരിൽ കാംപെയ്ൻ അരംഭിച്ചു.

140 നിയമസഭാ മണ്ഡലങ്ങളിലും ഈ കാംപെയ്ൻ ആരംഭിച്ചു. തിരുവനന്തപുരത്തെ അഞ്ച് പഞ്ചായത്തുകളിലുള്ള അങ്കണവാടികളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പ്രതിബിംബമുള്ള പെയിന്റ് താപ സുഖം മെച്ചപ്പെടുത്തുകയും ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുകയും ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കാംപെയ്നിന്റെ ഭാ​ഗമായി സർക്കാർ കെട്ടിടങ്ങൾ, അങ്കണവാടികൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കൂൾ റൂഫിങ് സംരംഭങ്ങൾ നടപ്പിലാക്കും. അടുത്ത വേനൽക്കാലത്തിന് മുൻപ് സർക്കാർ നയത്തിന് അന്തിമ രൂപം നൽകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com