

തിരുവനന്തപുരം: '1990-ലാണ് ഞങ്ങളുടെ ഭൂമി തരംമാറ്റിയത്. എങ്കിലും രേഖയില്‍ ഇന്നും അത് കൃഷിഭൂമിയായാണ് കാണിക്കുന്നത്. അതുകൊണ്ട് വീട് പുനര്‍നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നു. ഇനിയെന്തു ചെയ്യും എന്നറിയില്ല .' കാഞ്ഞിരപ്പള്ളിയിലെ മറിയക്കുട്ടിയുടെ വാക്കുകളാണ് ഇത്. മറിയക്കുട്ടിയെ പോലുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ പുതിയ നടപടി ക്രമം ആരംഭിക്കാന്‍ പോകുന്നു.
ഭൂമി തരംമാറ്റുന്നതിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്നവരുടെ കണ്ണീര്‍ക്കഥകള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അപേക്ഷകര്‍ ഓഫിസുകള്‍ കയറി ഇറങ്ങിയിട്ടും തീര്‍പ്പ് ലഭിക്കാത്ത ഭൂമി തരംമാറ്റ പ്രശ്‌നങ്ങള്‍ക്ക് പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിലൂടെ (SOP)പരിഹാരം കണ്ടെത്താനാണ് സര്‍ക്കാരിന്റെ ശ്രമം.
'പുതിയ സംവിധാനത്തില്‍ സാറ്റലൈറ്റ് ചിത്രങ്ങളും, മറ്റു നൂതന സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തി ശരിയായ അപേക്ഷകള്‍ക്ക് ഉടന്‍ തന്നെ അനുമതി നല്‍കാന്‍ കഴിയും. അനധികൃതമായി വയല്‍-ചതുപ്പ് തരംമാറ്റുന്നത് കര്‍ശനമായി തടയുകയും ചെയ്യും,'ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുവരെ 27 ആര്‍ഡിഒമാരായിരുന്നു ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകള്‍ക്ക് തീരുമാനമെടുക്കാന്‍ അധികാരം ഉണ്ടായിരുന്നത്. ഇനി കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിനായി വിനിയോഗിക്കാനാണ് തീരുമാനം,
'2008ലെ നിയമപ്രകാരം തയ്യാറാക്കിയ ലാന്‍ഡ് ഡാറ്റാബാങ്കില്‍ പല എന്‍ട്രികളും ഓഫീസില്‍ ഇരുന്നുകൊണ്ടാണ് ചെയ്തിരിക്കുന്നത്. ഇതിനുള്ള യഥാര്‍ത്ഥ കാരണം ഉദ്യോഗസ്ഥര്‍ക്ക് എല്ലായിടത്തിലും പോയി സ്ഥലങ്ങളുടെ നിജസ്ഥിതി കണ്ടെത്താന്‍ ഉള്ള സമയം ഇല്ലായിരുന്നു. ഇതുകൊണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തരം മാറ്റിയ ഭൂമിയും ഇപ്പോഴും പാടമായി രേഖകളില്‍ രേഖപ്പെടുത്തി. പുതിയ SOP വന്നാല്‍ ഇത്തരം തെറ്റുകള്‍ അവസാനിക്കും.' കോട്ടയത്തെ ആധാരം എഴുത്തുകാരനായ പി.ആര്‍. രാമകൃഷ്ണന്‍ പറയുന്നു
' ഭൂമി തരം മാറ്റം കൈകാര്യം ചെയ്യാന്‍ നോഡല്‍ ഓഫീസര്‍മാരുടെ എണ്ണം 27ല്‍ നിന്ന് 72 ആയി വര്‍ധിപ്പിച്ചു. ഇത് സാധിച്ചത് ആര്‍ഡിഒമാരെയും ഡെപ്യൂട്ടി കളക്ടര്‍മാരെയും ഇതിനായി ചുമതലപ്പെടുത്തിയതിലൂടെയാണ്. ഇതുകൂടാതെ ഇത് സംബന്ധിച്ച നടപടികള്‍ക്കായി 262 സ്ഥിരം ജീവനക്കാരെയും നിയമിക്കും. ഒരു തദ്ദേശസ്ഥാപനത്തില്‍ 100-ലധികം ഭൂമി തരം മാറ്റത്തിനായുള്ള അപേക്ഷകള്‍ കിടപ്പുണ്ടെങ്കില്‍, സൈറ്റില്‍ പരിശോധനയ്ക്കായി വാഹനങ്ങളുള്‍പ്പെടെ സഹായം സര്‍ക്കാര്‍ നല്‍കും. അനുമതിയില്ലാതെ വയലോ ചതുപ്പുനിലയോ മാറ്റിയാല്‍, ഉടമയ്ക്ക് നോട്ടീസ് നല്‍കും. അനുസരിക്കാത്ത പക്ഷം സര്‍ക്കാര്‍ തന്നെ ഭൂമി പുനഃസ്ഥാപിച്ച് ചെലവ് ഉടമയില്‍ നിന്ന് തിരിച്ചെടുക്കും'- മന്ത്രി കെ രാജന്‍ പറഞ്ഞു
സര്‍ക്കാരിന്റെ പുതിയ നീക്കം മറിയക്കുട്ട പോലുള്ളവര്‍ക്ക് മാത്രമല്ല, ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ആശ്വാസത്തിന്റെ വാതില്‍ തുറക്കുന്നത്. വര്‍ഷങ്ങളായി കുടുങ്ങിക്കിടക്കുന്ന അപേക്ഷകള്‍ക്കായി കാത്തിരുന്നവര്‍ക്ക് ഇനി പ്രതീക്ഷയോടെ മുന്നോട്ടു പോകാം.
kerala news: new sop introduced by kerala government for land conversion cases
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates