

കല്‍പ്പറ്റ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെ 'തമിഴക വെട്രി കഴകം' പാര്‍ട്ടിഘടകം കേരളത്തിലും ആരംഭിക്കുന്നു. വയനാട് ജില്ലയിലാണ് ആദ്യത്തെ ടിവികെ കേരളഘടകം സാന്നിധ്യമറിയിക്കുന്നത്. തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന വെങ്ങപ്പള്ളിയിലാണ് പാര്‍ട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
'മൈ ടിവികെ' എന്ന ആപ്പ് വഴി വെങ്ങപ്പള്ളിയിലെ ഒരു കൂട്ടം യുവാക്കളാണ് ഘടകം രൂപീകരിക്കാനുള്ള റജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിച്ചത്. സഫ്വാന്‍ ഖലീലിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ യുവാക്കളുടെ സംഘമാണ് വിജയ്യുടെ പാര്‍ട്ടിഘടകം ഒരുക്കുന്നത്. ടിവികെയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിവാദ്യം അര്‍പ്പിച്ചു വെങ്ങപ്പള്ളി ടൗണില്‍ ഇവര്‍ വലിയ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
ഐടി പ്രഫഷനലുകളും കൊമേഴ്സ് ബിരുദധാരികളുമടങ്ങുന്ന യുവാക്കളാണ് ഈ കൂട്ടായ്മയിലുള്ളത്. ടിവികെ ആപ്പിലെ സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഔദ്യോഗികമായി യോഗം ചേര്‍ന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ഇവരുടെ തീരുമാനം. വയനാട് ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള വിജയ് ആരാധകരും ടിവികെ യൂണിറ്റുകളുമായി സഹകരിക്കാന്‍ താല്പര്യം പ്രകടിക്കുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു. അധികം താമസിയാതെ കേരളത്തിന്റെ മറ്റു മേഖലകളില്‍ നിന്നും ആളുകളെത്തുമെന്നാണ് പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates