KS Anilkumar
KS Anilkumar

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ശാസ്താംകോട്ട ഡിബി കോളജിലേക്കാണ് മാറ്റം. അനില്‍കുമാറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മാറ്റം എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
Published on

തിരുവനന്തപുരം: വൈസ് ചാന്‍സിലര്‍ ഒത്തുതീര്‍പ്പിന് പിന്നാലെ കേരളയിലും സമവായം. കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശാസ്താംകോട്ട ഡിബി കോളജിലേക്കാണ് മാറ്റം. അനില്‍കുമാറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മാറ്റം എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

 KS Anilkumar
'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീ - പുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ വിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസമായി സസ്‌പെന്‍ഷനില്‍ തുടരുന്നതിനിടയിലാണ് സര്‍ക്കാര്‍ ഉത്തരവ്. വി സി നിയമനത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതിന് പിന്നാലെയാണ് കേരളയിലും സമവായം. പ്രിന്‍സിപ്പല്‍ ആയി തന്നെയാണ് അനില്‍കുമാര്‍ തിരികെ പ്രവേശിക്കുന്നത്.

Summary

Kerala University Registrar KS Anilkumar transferred following the VC appointment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com