കേരള വര്‍മ ജൂബിലി: വജ്ര മുദ്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കേരള വര്‍മ കോളജിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വജ്ര മുദ്ര പുരസ്‌കാരം സമ്മാനിച്ചു
ഒട്ടപ്പത്ത് രാമചന്ദ്രന് വജ്ര മുദ്ര  പുരസ്‌കാരം സമ്മാനിക്കുന്നു
ഒട്ടപ്പത്ത് രാമചന്ദ്രന് വജ്ര മുദ്ര പുരസ്‌കാരം സമ്മാനിക്കുന്നു
Updated on
1 min read

തൃശൂര്‍: കേരള വര്‍മ കോളജിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വജ്ര മുദ്ര പുരസ്‌കാരം സമ്മാനിച്ചു. ഒട്ടപ്പത്ത് രാമചന്ദ്രന്‍, കല്യാണരാമന്‍, ഡോ സി വി രാധാകൃഷ്ണന്‍, പി ഭാസി എന്നിവര്‍ക്ക് മന്ത്രി കെ രാധാകൃഷ്ണനാണ് കേരള വര്‍മ കോളജ് നല്‍കുന്ന വജ്ര മുദ്ര പുരസ്‌കാരം സമ്മാനിച്ചത്. 

വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റുകള്‍ പി ബാലചന്ദ്രന്‍ എംഎല്‍എ വിതരണം ചെയ്തു. കേരള വര്‍മ കോളജിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് വ്യാഴാഴ്ചയാണ് തുടക്കമായത്. ആഘോഷപരിപാടികളുടെ ഭാഗമായി പൂര്‍വ അധ്യാപക- അനധ്യാപക സംഗമവും സെമിനാറുകളും സംഘടിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com