'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം
തിരുവനന്തപുരം: വെല്‍നസ് ടൂറിസത്തിന്റെ മികവില്‍ കേരളത്തിന് അംഗീകാരം. ആയുര്‍വേദത്തിന്റെയും ചികിത്സാ പാരമ്പര്യങ്ങളുടെയും മികവിലൂടെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടം എന്ന നിലയില്‍ 'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍ 'പുരസ്‌കാരമാണ് കേരളത്തിന് ലഭിച്ചത്. ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ 2025 ലെ ബെസ്റ്റ് അവാര്‍ഡ്‌സ് പട്ടികയിലാണ് കേരളം ഇടം പിടിച്ചത്.
പ്രിന്റ് ഡിജിറ്റല്‍ രംഗത്തെ ആഗോള പ്രശസ്തമായ ട്രാവല്‍ മീഡിയയാണ് ട്രാവല്‍ പ്ലസ് ലെയ്ഷര്‍. യാത്ര, ലൈഫ്‌സ്‌റ്റൈല്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികവിനെ ആദരം എന്ന നിലയിലാണ് ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ വിജയികളെ തിരഞ്ഞെടുക്കുന്നത്. ഓണ്‍ലൈന്‍ വോട്ടിങിലൂടെയാണ് ലോകമെമ്പാടുമുള്ള വായനക്കാര്‍ അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. വിവിധ വിഭാഗങ്ങളിലായി ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡുകള്‍ എന്നിവയില്‍ നിന്നാണ് തെരഞ്ഞെടുപ്പുകള്‍ നടന്നത്.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യയുടെ എഡിറ്റര്‍-ഇന്‍-ചീഫ് അക്ഷിത എം ഭഞ്ച് ദിയോയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ. അശ്വതി ശ്രീനിവാസ് പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യയിലെ വെല്‍നെസ് ടൂറിസം രംഗത്ത് കേരളത്തിമികവ് ഉറപ്പിക്കുന്നതാണ് ഈ ബഹുമതിയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകമെമ്പാടുമുള്ള വെല്‍നെസ് ടൂറിസ്റ്റുകളെ കേരളത്തിന്റെ ആയുര്‍വേദ ചികിത്സകള്‍ വര്‍ഷം മുഴുവനും ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Kerala wins Best Wellness Destination award.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

