'ഈ ചെറുപ്പക്കാരനുമാത്രം ലഭിക്കുന്ന പ്രത്യേക പരിഗണന'; പ്രിയങ്കയുടെ മകനെ കേരളത്തിലേക്ക് ക്ഷണിച്ചതിനെതിരെ ബിജെപി

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയത്തിലെ ഏറ്റവും നിന്ദ്യമായ വശവും ഇതുതന്നെയാണ്.'- രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
rajeev chandrasekhar
രാജീവ് ചന്ദ്രശേഖര്‍.
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ഡല്‍ഹിയില്‍ ചിത്രപ്രദര്‍ശനത്തിന് വിലക്ക് നേരിട്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി വിഡി സതീശനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇത് ഈയൊരു ചെറുപ്പക്കാരന് മാത്രം നല്‍കുന്ന പ്രത്യേക പരിഗണനയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്ന സാധാരണ മലയാളി യുവാക്കളെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡുമെറിഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുമ്പോഴാണ് ഇത്തരമൊരു അനീതിയെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'കോണ്‍ഗ്രസിനോടും, പ്രത്യേകമായി രാഹുല്‍ഗാന്ധിയോടും വി ഡി സതീശനോടുമുള്ള എന്റെ ചോദ്യമിതാണ്: ജനാധിപത്യവും മനുഷ്യാവകാശങ്ങളും കുടുംബവാഴ്ചക്കാര്‍ക്കും അവരുടെ കുടുംബത്തിനും മാത്രമായി തീറെഴുതി നല്‍കിയിട്ടുള്ളതാണോ? മറ്റാര്‍ക്കും ഇതൊന്നും ബാധകമല്ലേ? രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയത്തിലെ ഏറ്റവും നിന്ദ്യമായ വശവും ഇതുതന്നെയാണ്.'- രാജീവ് ചന്ദ്രശേഖര്‍ കുറിപ്പില്‍ പറയുന്നു.

യാതൊരുവിധ ഒഴിവാക്കലുകളോ ഭേദഗതികളോ ഇല്ലാതെ റെയ്ഹാന്റെ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു. പ്രദര്‍ശനത്തിന് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും സതീശന്‍ പറഞ്ഞു. ഡല്‍ഹി ബിക്കാനീര്‍ ഹൗസില്‍ സംഘടിപ്പിച്ച 'നോ ഐഡിയ ഈസ് ഫൈനല്‍' (എന്ന പ്രദര്‍ശനത്തില്‍ നിന്ന് റെയ്ഹാന്റെ 70-ലധികം ചിത്രങ്ങള്‍ അധികൃതര്‍ നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആകെ പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 105 ചിത്രങ്ങളില്‍ 74 എണ്ണമാണ് അവസാന നിമിഷം ഒഴിവാക്കിയത്.

രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പ്

മുഖ്യമന്ത്രി V D Satheesan കേരളത്തിലേക്ക് ഏതെങ്കിലും പ്രദർശനം(exhibition) കൊണ്ടുവരുന്നതിലോ, എന്തിന് വയനാട് എംപിയുടെ മകനെ ക്ഷണിക്കുന്നതിൽപ്പോലും എനിക്ക് യാതൊരു പ്രശ്നവുമില്ല.

എന്നാൽ ഇതിലെ അനീതി ഇതാണ്— സമാധാനപരമായി പ്രതിഷേധിക്കുന്ന സാധാരണ മലയാളി യുവാക്കളെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പോലീസ് കണ്ണീർവാതകവും ഗ്രനേഡുമെറിഞ്ഞ് ക്രൂരമായി മർദ്ദിക്കുമ്പോൾ, ഈയൊരു ചെറുപ്പക്കാരന് മാത്രം നൽകുന്ന പ്രത്യേക പരിഗണന!അവരുടെ അവകാശങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

തൊഴിലില്ലായ്മയും രാഷ്ട്രീയ അഴിമതിയും മൂലം പൊറുതിമുട്ടുന്ന കേരളത്തിലെ യുവതയുടെ അവകാശങ്ങൾ എവിടെപ്പോയി?പോക്സോ (POCSO) നിയമങ്ങൾ കാറ്റിൽപ്പറത്തി, പ്രായപൂർത്തിയാകാത്ത ഒരു മുസ്ലിം പെൺകുട്ടിയെ നിർബന്ധിത വിവാഹത്തിന് ഇരയാക്കുമ്പോൾ അവളുടെ അവകാശങ്ങൾക്ക് എന്ത് വിലയാണുള്ളത്?

അതുകൊണ്ട് പൊതുവിൽ കോൺഗ്രസിനോടും, പ്രത്യേകമായി Rahul Gandhi യോടും വി ഡി സതീശനോടുമുള്ള എന്റെ ചോദ്യമിതാണ്: ജനാധിപത്യവും മനുഷ്യാവകാശങ്ങളും കുടുംബവാഴ്ചക്കാർക്കും അവരുടെ കുടുംബത്തിനും മാത്രമായി തീറെഴുതി നൽകിയിട്ടുള്ളതാണോ? മറ്റാർക്കും ഇതൊന്നും ബാധകമല്ലേ?

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിലെ ഏറ്റവും നിന്ദ്യമായ വശവും ഇതുതന്നെയാണ്.

അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഒരു തട്ടിപ്പുകാരനാണെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയം ഒന്നടങ്കം കാപട്യത്തിലും നുണകളിലും അഴിമതിയിലും അരാജകത്വത്തിലും വഞ്ചനയിലും പടുത്തുയർത്തിയതാണെന്നും ഞാൻ ഉറപ്പിച്ചു പറയുന്നത്.

Summary

Keralam BJP chief slams CM's offer to host Raihan Vadra's photo exhibition as 'preferential treatment' .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com