'വെറും മൂന്നാഴ്ചത്തെ ആലോചന'; ശ്രീലേഖ 'ധീര വനിത', ബിജെപിക്ക് മുതല്‍ക്കൂട്ട്; 2026ല്‍ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് കെ സുരേന്ദ്രന്‍- വിഡിയോ

ശക്തി ഉപാസകരുടെ ഉത്സവമായ നവരാത്രി കാലത്ത് ഒരു ധീരവനിതയ്ക്ക് അംഗത്വം കൊടുക്കാന്‍ കഴിഞ്ഞത് അഭിമാന മുഹൂര്‍ത്തമാണെന്നും സുരേന്ദ്രന്‍
Kerala’s first female DGP, Sreelekha IPS, to take 
@BJP
ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശ്രീലേഖയെ ബൊക്ക നല്‍കി സ്വികരിക്കുന്നു ഫെയ്‌സ്ബുക്ക്‌
Updated on
1 min read

തിരുവനന്തപുരം: പൊലീസില്‍ നിരവധി പരിഷ്‌കാരങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ള ധീരവനിതയാണ് ശ്രീലേഖയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസില്‍ സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടി വിപ്ലവകരമായ പല തീരുമാനങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് ബിജെപി അംഗത്വം നല്‍കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ശക്തി ഉപാസകരുടെ ഉത്സവമായ നവരാത്രി കാലത്ത് ഒരു ധീരവനിതയ്ക്ക് അംഗത്വം കൊടുക്കാന്‍ കഴിഞ്ഞത് അഭിമാന മുഹൂര്‍ത്തമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ പത്തു വര്‍ഷം രാജ്യത്തു വരുത്തിയ മാറ്റങ്ങളില്‍ ആകൃഷ്ടയായാണ് ശ്രീലേഖ ബിജെപിയില്‍ ചേരുന്നത്. കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണിത്. വരും വര്‍ഷങ്ങളില്‍ ശ്രീലേഖയുടെ അനുഭവസമ്പത്ത് ബിജെപി ഗുണകരമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അറിയപ്പെടുന്ന സാഹിത്യകാരി കൂടിയാണ് ശ്രീലേഖയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മഹാബലിയെ സംബന്ധിച്ച് എഴുതിയ പുതിയ നോവല്‍ നല്ല രീതിയിലാണ് വിറ്റഴിയുന്നതെന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ആക്ഷീണമായ ശ്രമത്തിലാണ് പാര്‍ട്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മൂന്നാഴ്ചത്തെ ആലോചനയ്ക്കു ശേഷമാണ് ബിജെപിയില്‍ ചേരുന്നതെന്ന് ആര്‍ ശ്രീലേഖ പ്രതികരിച്ചു. മൂന്നാഴ്ച മുന്‍പാണ് ഇങ്ങനെയൊരു നിര്‍േദശം വന്നത്. നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലേക്ക് എത്തിച്ചത്. മുപ്പത്തിമൂന്നര വര്‍ഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. വിരമിച്ച ശേഷം കാര്യങ്ങളെ മാറിനിന്നു കാണാന്‍ തുടങ്ങിയപ്പോള്‍, അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇതാണു നല്ല വഴിയെന്നു തോന്നി. സമൂഹത്തെ സേവിക്കാനുള്ള മാര്‍ഗമാണിത്. ബിജെപിയുടെ ആദര്‍ശങ്ങളോടു വിശ്വസമുള്ളതു കൊണ്ടു കൂടെ നില്‍ക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയാണ് ആര്‍ ശ്രീലേഖ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍നിന്ന് ശ്രീലേഖ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയെ ഷാള്‍ അണിയിച്ച ശേഷം സുരേന്ദ്രന്‍ ബൊക്കെയും താമരപ്പൂവും നല്‍കി. തുടര്‍ന്ന് മധുരപലഹാരം വിതരണം ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com