'പിണറായീ...'; സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ ഇടയിലൂടെ ഓടിയെത്തി കുഞ്ഞ്, കുശലം ചോദിച്ച് മുഖ്യമന്ത്രി: വിഡിയോ

ഓക്കെ ബൈ ബൈ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കുട്ടിയോട് യാത്ര ചോദിച്ചത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മലപ്പുറം: 'പിണറായീ...' എന്ന വിളിയുമായി മുഖ്യമന്ത്രിയുടെ അടുക്കലേക്ക് ഓടിയെത്തി കുഞ്ഞ്. നവകേരള സദസ്സിൽ പങ്കെടുക്കാൻ എത്തിയതിന് ഇടയിലാണ് സംഭവമുണ്ടായത്. സുരക്ഷ ഉദ്യോഗസ്ഥരെ എല്ലാം വകഞ്ഞുമാറ്റിയായിരുന്നു പിണറായി വിജയനെയെ കാണാനുള്ള കുഞ്ഞിന്റെ ഓട്ടം. തന്റെ നേരെ മുന്നിൽ വന്നുനിൽക്കുന്ന 'കുട്ടി സഖാവിനെ' കണ്ട് മുഖ്യൻ ചിരിച്ചു. 

പിന്നാലെ കുട്ടിക്ക് കൈകൊടുക്കുകയും വിശേഷങ്ങൾ തിരക്കുകയുമായിരുന്നു. എന്താണ് ഇയാളുടെ പേരെന്ന് ചോദിച്ചു. കുഞ്ഞ് പേര് പറഞ്ഞതിന് പിന്നാലെ എന്നാൽ ഞാൻ പൊയ്ക്കോട്ടെ എന്ന് ചോദിക്കുകയായിരുന്നു.  ഓക്കെ ബൈ ബൈ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കുട്ടിയോട് യാത്ര ചോദിച്ചത്. കേരളത്തിന്റെ ക്യാപ്റ്റൻ എന്ന അടിക്കുറിപ്പിൽ മന്ത്രി വി ശിവന്‍കുട്ടിയാണ് വീഡിയോ പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. 

നവകേരള സദസിന്റെ ഭാഗമായി മലപ്പുറം ജില്ലയിലാണ് നിലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമുള്ളത്. രണ്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ 31,601 നിവേദനങ്ങളാണ് ലഭിച്ചതെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com