കാറിന് 15 രൂപ, ടു വീലറിന് അഞ്ച്, പ്രതിമാസ പാസും വരുന്നു; കൊച്ചിയിലെ പാര്‍ക്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ കെഎംആര്‍എല്‍

സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം കൂടുതല്‍ ജനകീയമാക്കാനാണ് അധികൃതരുടെ നീക്കം.
The smart parking facility kochi metro (KMRL)
The smart parking facility coming up on the Kaloor metro station premises Photo | Express
Updated on
1 min read

കൊച്ചി: കൊച്ചിയിലെ പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിപുലമായ പദ്ധതിയുമായി കൊച്ചി മെട്രോ. ചില സ്റ്റേഷനുകളില്‍ ഇതിനോടകം നടപ്പാക്കിയ സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം കൂടുതല്‍ ജനകീയമാക്കാനാണ് അധികൃതരുടെ നീക്കം. പാര്‍ക്കിങ് ഫീസ് നിരക്കുകള്‍ കുറച്ചും പുതിയ പാക്കേജുകള്‍ അവതരിപ്പിക്കുകയുമാണ് കെഎംആര്‍എല്‍.

ഫോര്‍ വീലര്‍, ത്രീവീലര്‍ വാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂറിന് 15 രൂപയുമാക്കി പാര്‍ക്കിങ് ഫീ പുതുക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് രൂപയും ഈടാക്കും. അധിക ഓരോ മണിക്കൂര്‍ പാര്‍ക്കിങിന് നാല് ചക്ര വാഹനങ്ങള്‍ക്ക് അഞ്ച് രൂപയും, ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂറിന് അഞ്ച് രൂപയും അധികം നല്‍കിയാല്‍ മതിയാകും.

പ്രതിമാസ പാര്‍ക്കിങ് പാസുകളാണ് മറ്റൊരു ആകര്‍ഷണം. ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്ക് പ്രതിമാസം 1000 രൂപയാണ് പുതിയ നിരക്ക്. ഇരുചക്ര വാഹനങ്ങള്‍ക്ക് 500 രൂപയ്ക്കും പാസ് ലഭ്യമാകും. നിലവില്‍, രണ്ട് മണിക്കൂറിന് ഫോര്‍ വീലര്‍, ത്രീ വീലര്‍ വാഹനങ്ങള്‍ക്ക് 35 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 20 രൂപയുമാണ് ഈടാക്കുന്നത്. ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്ക് അധിക മണിക്കിന് 20 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും ഈടാക്കിയിരുന്നു.

The smart parking facility kochi metro (KMRL)
സുശീല കാര്‍കിയെ എതിര്‍ത്ത് സൈന്യം, ദുര്‍ഗാ പ്രസായിക്കായി നീക്കം; നേപ്പാളില്‍ അനിശ്ചിതത്വം തുടരുന്നു

'മെട്രോ, യാത്രക്കാര്‍ക്കും യാത്രികര്‍ അല്ലാത്തവര്‍ക്കും വ്യത്യസ്ത നിരക്കുകളാണ് നിലവില്‍ ഈടാക്കുന്നത്. മെട്രോ യാത്രികര്‍ക്ക് പാര്‍ക്കിങ് നിരക്കുകള്‍ കുറവുണ്ട്. പാര്‍ക്കിങ്ങിന് മാത്രം മെട്രോ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് മറ്റൊരു നിരക്കുമാണ് ഈടാക്കിയിരുന്നു. ഇത് ഏകോപിപ്പിക്കുന്നു എന്നതാണ് പുതിയ തീരുമാനത്തിലെ മറ്റൊരു പ്രത്യേകതയെന്ന് കെഎംആര്‍എല്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

The smart parking facility kochi metro (KMRL)
ഹൃദയവുമായി പാഞ്ഞ് നമ്മ മെട്രോ; പുതുജീവന്‍; അവയവ കൈമാറ്റം ഇതുരണ്ടാം തവണ

ആലുവ, അമ്പാട്ടുകാവ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, ഇളംകുളം, തൈക്കൂടം, പേട്ട, വടക്കേക്കോട്ട, തൃപ്പൂണിത്തുറ എന്നീ 13 സ്റ്റേഷനുകളിലാണ് നിലവില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് സൗകര്യമുള്ളത്. കമ്പനിപ്പടി, ടൗണ്‍ ഹാള്‍, മഹാരാജാസ് എന്നിവ ഒഴികെയുള്ള മറ്റ് മെട്രോ സ്റ്റേഷനുകളില്‍ ഘട്ടം ഘട്ടമായി പാര്‍ക്കിങ് സൗകര്യം ഒരുക്കുമെന്നും മെട്രോ അധികൃതര്‍ പറയുന്നു. നിലവില്‍ രാവിലെ ആദ്യ മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പും, അവസാന ട്രെയിന്‍ കടന്നുപോയതിന് ശേഷം ശേഷം മണിക്കൂര്‍ വരെയും പൊതുജനങ്ങള്‍ക്ക് സ്മാര്‍ട്ട് പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കാം.

Summary

Kochi Metro Rail Ltd (KMRL) is offering a solution parking headache for Kochiites. KMRL to introduce smart parking at metro stations with lower fees, monthly passes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com