സജീവിനെ കൊന്നത് അർഷാദ് ഒറ്റയ്ക്ക്; കുറ്റം സമ്മതിച്ചു  

കാസർകോട് നിന്ന് ഇന്നാണ് അർഷാദിനെ കൊച്ചിയിലെത്തിച്ചത്. പ്രതിയെ ഇൻഫോപാർക്കിലെ ഫ്ലാറ്റിലെത്തിച്ച് പൊലീസ് തെളിവെടുത്തു
അർഷാദ്
അർഷാദ്
Updated on
1 min read

കൊച്ചി: യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിൽ പ്രതി അർഷാദ് കുറ്റം സമ്മതിച്ചു. അർഷാദ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് എസിപി പിവി ബേബി മാധ്യമങ്ങളോട് പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമായത്. ലഹരി ഇടപാടിലെ കണ്ണികളെ കുറിച്ച് വിപുലമായി അന്വേഷിക്കുമെന്നു പൊലീസ് വ്യക്തമാക്കി.

കാസർകോട് നിന്ന് ഇന്നാണ് അർഷാദിനെ കൊച്ചിയിലെത്തിച്ചത്. പ്രതിയെ ഇൻഫോപാർക്കിലെ ഫ്ലാറ്റിലെത്തിച്ച് പൊലീസ് തെളിവെടുത്തു. കത്തി ഉപയോഗിച്ചാണ് അർഷാദ് കൊലപാതകം നടത്തിയത്. തെളിവെടുപ്പിനിടെ കൊല നടത്തിയ രീതിയും പ്രതി വിശദീകരിച്ചു. സജീവ് കൃഷ്ണയെ ക്രൂരമായി കൊലപ്പെടുത്തിയ അർഷാദ് ഫ്ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതി‌ഞ്ഞാണ് ഒളിപ്പിച്ചത്. 

മയക്കുമരുന്ന് ഇടപാടിലെ തർക്കത്തിനിടയിലാണ് അര്‍ഷാദ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ഫ്ലാറ്റിൽ വച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊലപാതകം നടന്ന ഫ്ലാറ്റിൽ ലഹരിമരുന്നിന്‍റെ ഉപയോഗവും വിൽപ്പനയും നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പലരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നത്. കൊലക്ക് പിന്നിൽ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ലഹരി ഇടപാടുകൾ കൊച്ചിയിൽ വർധിക്കുന്നതായും പൊലീസ് കഴിഞ്ഞ ദിവസം വിശദീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com