അടിമുടി മാറ്റം; പുതിയ വെബ്‌സൈറ്റുമായി കൊച്ചി മെട്രോ

ഡിജിറ്റല്‍ സാന്നിധ്യം മെച്ചപ്പെടുത്താന്‍ പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി കൊച്ചി മെട്രോ
Kochi Metro new website
Kochi Metro new website
Edited By:
Updated on
1 min read

കൊച്ചി: ഡിജിറ്റല്‍ സാന്നിധ്യം മെച്ചപ്പെടുത്താന്‍ പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി കൊച്ചി മെട്രോ. വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടാണ് പുതിയ വെബ്‌സൈറ്റിന് കൊച്ചി മെട്രോ രൂപം നല്‍കിയത്. 2017ല്‍ രൂപകല്‍പ്പന ചെയ്ത പഴയ വെബ്‌സൈറ്റിന് പകരമായാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയ പതിപ്പ് തയ്യാറാക്കിയത്.

ട്രെയിന്‍ യാത്രക്കാര്‍ക്ക് മാത്രമല്ല, വാട്ടര്‍ മെട്രോ ഉപയോഗിക്കുന്നവര്‍ക്കും ബസുകളെയും സൈക്കിളുകളെയും ആശ്രയിക്കുന്നവര്‍ക്കും ഒരേ വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാകുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. അതായത് മെട്രോ ട്രെയിന്‍, ഫീഡര്‍ ബസ്, വാട്ടര്‍ മെട്രോ, ഇ-ഓട്ടോ, ഷെയേര്‍ഡ് സൈക്കിള്‍ തുടങ്ങിയ അഞ്ച് യാത്രാമാര്‍ഗങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമിന് കീഴില്‍ അണിനിരക്കുന്ന നിലയിലാണ് പരിഷ്‌കരിച്ച വെബ്‌സൈറ്റ്.

ട്രെയിന്‍ ഇപ്പോള്‍ എവിടെയെത്തിയെന്നും ലക്ഷ്യസ്ഥാനത്ത് എപ്പോള്‍ എത്തുമെന്നുമുള്ള വിവരം കൃത്യമായി അറിയാന്‍ പുതിയ വെബ്‌സൈറ്റ് വഴി സാധിക്കും. പഴയ ബുക്കിങ് സംവിധാനങ്ങളെ ഒട്ടും തടസ്സപ്പെടുത്താതെ തന്നെ വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ട്രെയിന്‍ യാത്രക്കാര്‍ക്ക് മാത്രമല്ല, വാട്ടര്‍ മെട്രോ ഉപയോഗിക്കുന്നവര്‍ക്കും ബസുകളെയും സൈക്കിളുകളെയും ആശ്രയിക്കുന്നവര്‍ക്കും ഒരേ വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാകും.

ഓരോ മെട്രോ സ്‌റ്റേഷനുകളിലും ലഭ്യമായ സൗകര്യങ്ങള്‍, സ്‌റ്റേഷനുകളില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിശദമായ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടാതെ കരിയര്‍, അവസരങ്ങള്‍, ടെന്‍ഡറുകള്‍, കോണ്‍ട്രാക്ടുകള്‍ എന്നിവയെല്ലാം ഇനി ഈ ഒറ്റവെബ്‌സൈറ്റിലൂടെ കൈകാര്യം ചെയ്യാം. കുസാറ്റിലെ സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറും ഫാക്കല്‍റ്റി കോര്‍ഡിനേറ്ററുമായ ദലീഷ എം വിശ്വനാഥന്റെ നേതൃത്വത്തില്‍ ബിടെക് മൂന്നാം വര്‍ഷ ഐടി വിദ്യാര്‍ഥികളായ അലന്‍ ഫിലിപ്പ്, ഹാഫിസ് ഹുസൈന്‍, ദില്‍ഷന്‍ മുഹമ്മദ്, ജയസൂര്യ ജയകുമാര്‍ എന്നിവരാണ് വെബ്‌സൈറ്റ് വികസിപ്പിച്ചത്.

Kochi Metro new website
കൊച്ചി മെട്രോ ഇനി 'കേരളം മെട്രോ'; പേര് മാറ്റത്തിന് ശുപാർശ സമർപ്പിച്ച് കെഎംആർഎൽ
Kochi Metro new website
'ഉത്തരവാദിത്തം വേണം, ഹർജി നൽകാൻ പ്യൂണിനെയോ ക്ലർക്കിനെയോ ചുമതലപ്പെടുത്തരുത്': ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്
Summary

Kochi Metro launches new website; drastic change

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com