കൊച്ചി മെട്രോ ഇനി 'കേരളം മെട്രോ'; പേര് മാറ്റത്തിന് ശുപാർശ സമർപ്പിച്ച് കെഎംആർഎൽ

സംസ്ഥാന സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി എംഡി ലോക്നാഥ് ബഹ്റ ശുപാർശ നൽകി
Kochi metro
കൊച്ചി മെട്രോഫയൽ
Edited By:
Updated on
2 min read

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പേര് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് ശുപാർശ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബഹ്റ സർക്കാരിന് ശുപാർശ സമർപ്പിച്ചു.

Kochi metro
ഒരു കോടിയുടെ ഒന്നാ സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 637 lottery result

കൊച്ചി നഗരത്തിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം. ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയ കൊച്ചി മെട്രോ നിലവിൽ പ്രവർത്തന ലാഭത്തിലാണ് മുന്നേറുന്നത്. കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാകും.

Kochi metro
'തുടർഭരണം ഡിവൈഎഫ്ഐയുടെ പ്രവർത്തനത്തെ ബാധിച്ചു; സിജെപി മുന്നേറ്റം മാതൃകയാക്കണം': പ്രവർത്തന റിപ്പോർട്ടിൽ ആത്മവിമർശനം

ഇതിനുപുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നത് കെഎംആർഎൽ ആണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോ പദ്ധതികളുടെ നിർമ്മാണ-മേൽനോട്ട ചുമതലയും നിലവിൽ കെഎംആർഎല്ലിനാണ് സർക്കാർ നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ, കൊച്ചി എന്ന നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ് 'കേരളം മെട്രോ റെയിൽ' എന്ന പുതിയ പേര് നിർദ്ദേശിച്ചതെന്ന് ലോക്നാഥ് ബഹ്റ വ്യക്തമാക്കി.

Kochi metro
'ഉത്തരവാദിത്തം വേണം, ഹർജി നൽകാൻ പ്യൂണിനെയോ ക്ലർക്കിനെയോ ചുമതലപ്പെടുത്തരുത്': ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്

മറ്റ് സംസ്ഥാനങ്ങളിലെ വിജയകരമായ ദേശീയ മാതൃകകൾ പിന്തുടർന്നാണ് കെഎംആർഎൽ ഈ തീരുമാനത്തിലെത്തിയത്. നാഗ്പൂർ മെട്രോ മഹാരാഷ്ട്ര മെട്രോ ആയും, ലഖ്‌നൗ മെട്രോ ഉത്തർപ്രദേശ് മെട്രോ ആയും, അഹമ്മദാബാദ് മെട്രോ ഗുജറാത്ത് മെട്രോ ആയും പുനഃസംഘടിപ്പിച്ച് സംസ്ഥാനതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച മാതൃകയാണ് കേരളത്തിലും നടപ്പാക്കുന്നത്.

പേരുമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചാൽ തുടർനടപടികൾ ആരംഭിക്കും. തുടർന്ന് കമ്പനി ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ ഔദ്യോഗിക അംഗീകാരങ്ങൾക്ക് വിധേയമായിട്ടായിരിക്കും അന്തിമ പേരുമാറ്റം നടപ്പിലാക്കുക. പേരുമാറ്റം നിലവിലെ സ്വത്തുക്കൾ, ബാധ്യതകൾ, കരാറുകൾ, ജീവനക്കാർ, കമ്പനിയുടെ നിയമപരമായ നിലനിൽപ്പ് എന്നിവയെ ഒരു തരത്തിലും ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്നുള്ള തുക വിനിയോഗിച്ചായിരിക്കും ബ്രാൻഡിംഗും അനുബന്ധ മാറ്റങ്ങളും നടപ്പാക്കുകയെന്നും എം.ഡി കൂട്ടിച്ചേർത്തു.

Kochi metro
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് കേരളം; ജലനിരപ്പ് 152 അടി ആക്കണമെന്ന് തമിഴ്‌നാട്
Kochi metro
'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്'; വടകര എംഡിഎംഎ കേസിലെ പ്രതിയായ കാവ്യ; പൊലീസ് കസ്റ്റഡിയിൽ
Kochi metro
'മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം'; രാഹുലിനെയും പ്രിയങ്കയെയും കണ്ട് രമേശ് ചെന്നിത്തല
Summary

Kochi Metro Rail Limited (KMRL) has formally submitted a proposal to the Government of Kerala seeking in-principle approval to rename the organization as 'Keralam Metro Rail Limited'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com