'മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം'; രാഹുലിനെയും പ്രിയങ്കയെയും കണ്ട് രമേശ് ചെന്നിത്തല

ഏതു സമയവും കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുത്തേക്കാമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു
Ramesh chennithala
Ramesh Chennithala file
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. എത്രയും വേഗം കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടതായി ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Ramesh chennithala
കുത്തിയത് 27 തവണ, സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തി; മുന്‍ വൈരാഗ്യവും കവര്‍ച്ചയും പ്രേരണ

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരു മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നാണ് പ്രവര്‍ത്തകരുടെ പൊതു വികാരം. അത് താന്‍ പ്രിയങ്കാഗാന്ധിയെയും അറിയിച്ചു. മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റിനെ അധികം വൈകാതെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പ്രത്യേകമായി പേരുകള്‍ ചര്‍ച്ച ചെയ്തില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാനായി ഇന്നലെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയത്. ഇന്നു രാവിലെയാണ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രമേശ് ചെന്നിത്തല കാണുന്നുണ്ട്. ഓണം കഴിഞ്ഞ് സെപ്റ്റംബര്‍ ആദ്യവാരത്തില്‍ കെപിസിസി അധ്യക്ഷ നിയമന ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡ് ഊര്‍ജ്ജിതമാക്കിയേക്കും.

അതേസമയം ഏതു സമയവും കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുത്തേക്കാമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. ചര്‍ച്ചകള്‍ ഇനിയും ഉണ്ടായേക്കാം. ഒരാള്‍ക്ക് ഒരു പദവി എന്നുള്ള നിബന്ധനയൊന്നും കോണ്‍ഗ്രസ് ഭരണഘടനയിലില്ല. ഒന്നിലേറെ പദവികള്‍ നന്നായി നിര്‍വഹിച്ച ഒട്ടേറെ നേതാക്കളുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കെപിസിസി അധ്യക്ഷനിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Ramesh chennithala
കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ തിഹാർ ജയിലിൽ അന്തരിച്ചു
Ramesh chennithala
'തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു; ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു'; ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രകാശ് രാജ്
Ramesh chennithala
രാജ്യസഭയിലേക്ക് മൂന്ന് ഒഴിവുകള്‍ വരുന്നു; സിപിഎമ്മിന് വിജയിക്കാന്‍ ബിജെപി സഹായം അനിവാര്യം
Summary

Ramesh Chennithala met with Rahul Gandhi and Priyanka Gandhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh chennithala
Ramesh Chennithala
Ramesh Chennithala
Ansiba Hassan, Ramesh Chennithala
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com