കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ തിഹാർ ജയിലിൽ അന്തരിച്ചു

സിഖ് വിരുദ്ധ കലാപക്കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു
Sajjan Kumar
സജ്ജൻ കുമാർ
Edited By:
Updated on
1 min read

ന്യൂഡൽഹി: കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു. 80 വയസ്സായിരുന്നു. സിഖ് വിരുദ്ധ കലാപക്കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഔട്ടർ ഡൽഹി മണ്ഡലത്തിൽ നിന്നും മൂന്നു തവണ ലോക്സഭാം​ഗമായിരുന്നിട്ടുണ്ട്.

Sajjan Kumar
കുത്തിയത് 27 തവണ, സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തി; മുന്‍ വൈരാഗ്യവും കവര്‍ച്ചയും പ്രേരണ

ആരോഗ്യനില മോശമായതിനെത്തുടർന്ന് സജ്ജൻകുമാറിനെ ജയിലിൽ നിന്നും സഫ്ദർജങ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബറിൽ ഡൽഹി പാലം കോളനിയിലുണ്ടായ കലാപക്കേസിലാണ് സജ്ജൻകുമാറിനെ കോടതി ശിക്ഷിച്ചത്.

കലാപത്തിനിടെ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018 ഡിസംബർ 17-നാണ് ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സജ്ജൻകുമാറിന്റെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കലാപത്തിനിടെ രണ്ടു സിഖുകാര്‍ കൊല്ലപ്പെട്ട കേസില്‍ 2025 ഫെബ്രുവരിയില്‍ ഡല്‍ഹി കോടതിയും സജ്ജന്‍കുമാറിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. അതേസമയം ജനക്പുരി, വികാസ് പുരി എന്നിവിടങ്ങളില്‍ അക്രമത്തിന് പ്രേരണ നല്‍കിയെന്ന കേസുകളില്‍ സജ്ജന്‍കുമാറിനെ കോടതി വെറുതെ വിട്ടിരുന്നു.

Sajjan Kumar
KCL: അംപയർമാരായി അനന്തപത്മനാഭൻ മുതൽ ടോണി ഇമ്മട്ടി വരെ; കൃത്യത ഉറപ്പാക്കാൻ ഹോക് ഐ, അടിമുടി മാറ്റം !
Sajjan Kumar
കാസർകോട് എയിംസ്: പെരിയയിലെ 274.69 ഏക്കർ ഭൂമി ഏറ്റവും അനുയോജ്യമെന്ന് ജില്ലാ കളക്ടർ
Sajjan Kumar
പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്തെ അനധികൃത നിര്‍മ്മിതികള്‍ നീക്കം ചെയ്ത് അധികൃതര്‍
Summary

Former Congress MP Sajjan Kumar, convicted in anti-Sikh riots case, dies at 80

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com