'അർഹതപ്പെട്ട വേതനം തരണം സാർ', അതീവ സുരക്ഷാ ജയിലിൽ നിന്നൊരു ഹർജി;വേതന വർദ്ധനവ് പരിഗണിക്കണമെന്ന് കോടതി

അതീവസുരക്ഷാ ജയിലിലെ മാവോയിസ്റ്റ് തടവുകാരനാണ് തനിക്കുള്ള വേതനം വർദ്ധിപ്പിച്ച് തരുന്നതിനായി കോടതിയെ സമീപിച്ചത്.
Kochi NIA Court directs jail authorities to consider wage hike for Maoist leader
Kochi NIA Court directs jail authorities to consider wage hike for Maoist leader പ്രതീകാത്മക ചിത്രം
Updated on
2 min read

സ്ഥാനക്കയറ്റവും വേതന വർദ്ധനവും സംബന്ധിച്ച തർക്കങ്ങൾ ഇനി കോർപ്പറേറ്റ് ലോകത്ത് മാത്രം ഒതുങ്ങുന്നില്ല - അത്തരം ആശങ്കകൾ ഇപ്പോൾ ജയിൽ മതിലുകൾക്കുള്ളിലും എത്തിയിരിക്കുന്നു. തികച്ചും അസാധാരണമായ ഒരു കേസാണ് കോടതിക്ക് മുന്നിലെത്തിയത്. അതീവസുരക്ഷാ ജയിലിലെ തടവുകാരനാണ് തനിക്കുള്ള വേതനം വർദ്ധിപ്പിച്ച് തരുന്നതിനായി കോടതിയെ സമീപിച്ചത്.

മാവോയിസ്റ്റ് പ്രവർത്തകൻ എന്ന പേരിൽ 2021 ഒക്ടോബറിൽ അറസ്റ്റിലായ ഛത്തീസ്ഗഢിലെ ബിജാപൂർ സ്വദേശിയായ ദീപക് എന്ന കോർസ റാംലു, തന്റെ വേതനം പരിഷ്കരിക്കാൻ ജയിൽ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ കൊച്ചിയിലെ എൻഐഎ കോടതിയെ സമീപിച്ചത്.

Kochi NIA Court directs jail authorities to consider wage hike for Maoist leader
58 വർഷം മുമ്പ് മേയ് മാസത്തിൽ ഉയർന്ന ഇടിമുഴക്കം നിലയ്ക്കുമ്പോൾ

2024 മെയ് 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ ദീപക് ഒരു തടവുകാരനാണ്. എൻഐഎ കോടതിയുടെ നിർദ്ദേശപ്രകാരം 2024 മെയ് 16 മുതൽ അദ്ദേഹത്തെ ജയിൽ ജോലിക്ക് നിയോഗിച്ചതായി അദ്ദേഹത്തിന്റെ ഹർജിയിൽ പറയുന്നു. തുടക്കത്തിൽ സ്വീപ്പറായി ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ ഗേറ്റ് കീപ്പറായി ജോലി ചെയ്യുന്നു. 330 പ്രവൃത്തി ദിവസങ്ങൾ പൂർത്തിയാക്കിയതായും ഇപ്പോഴും പ്രതിദിനം 63 രൂപ ശമ്പളമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു.

സാധാരണ നിലയിൽ 90 മുതൽ 180 ദിവസം വരെ ജോലി പൂർത്തിയാക്കിയ ശേഷം തടവുകാർക്ക് പ്രതിദിനം 127 രൂപ വേതനം ലഭിക്കാൻ അർഹതയുണ്ടെന്ന് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ജയിൽ അധികൃതർ അദ്ദേഹത്തിന്റെ വേതനം പരിഷ്കരിച്ചിട്ടില്ല.

ഹർജിയെ തുടർന്ന്, കോടതി ജയിൽ സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് തേടി, തടവുകാരായ തൊഴിലാളികൾക്ക് പ്രതിദിനം അപ്രന്റീസ് (63 രൂപ), ബേസിക് (127 രൂപ), സ്കിൽഡ് (152 രൂപ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വേതനം നൽകുന്നതെന്ന് സൂപ്രണ്ട് വ്യക്തമാക്കി. കേരള ജയിൽസ് ആൻഡ് കറക്ഷണൽ സർവീസസ് (മാനേജ്മെന്റ്) നിയമങ്ങൾ വേതന പരിഷ്കരണത്തിന് ഒരു നിശ്ചിത കാലയളവ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, കുറഞ്ഞത് 180 പ്രവൃത്തി ദിവസങ്ങൾ പൂർത്തിയാക്കുന്ന തടവുകാരെ സാധാരണയായി അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ഉയർന്ന വേതന നിരക്കിലേക്ക് പരിഗണിക്കും.

Kochi NIA Court directs jail authorities to consider wage hike for Maoist leader
മാവോയിസ്റ്റ് സുപ്രീം കമാന്‍ഡര്‍, ബിടെക് ബിരുദധാരി, അറിയപ്പെട്ടത് അഞ്ചു പേരുകളില്‍, ആരാണ് ഛത്തിസ്ഗഢില്‍ കൊല്ലപ്പെട്ട ബസവ രാജു?

റിപ്പോർട്ട് അനുസരിച്ച്, ആവശ്യമായ 180 ദിവസം പൂർത്തിയാക്കിയെങ്കിലും വേതന വർദ്ധനവിന് ആവശ്യമായ പ്രകടന നിലവാരം ദീപക് പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജോലി പ്രതിമാസം അവലോകനം ചെയ്യുകയും ആവശ്യമായ നിലവാരം നേടിയതിനുശേഷം മാത്രമേ വേതന പരിഷ്കരണം പരിഗണിക്കുകയുള്ളൂ.

എന്നാൽ, ഗേറ്റ് കീപ്പറുടെ റോളിന് കാര്യമായ വൈദഗ്ധ്യമോ പരിചയമോ ആവശ്യമില്ല. "ഹർജിക്കാരൻ ജോലിക്ക് ആവശ്യമായ വൈദഗ്ധ്യം നേടിയിട്ടില്ലെന്ന് നിഗമനത്തിന് കാരണം റിപ്പോർട്ടിൽ കാണിക്കുന്നില്ല. മതിയായ കാരണമൊന്നും കാണിക്കാതെ ഹർജിക്കാരന് വർദ്ധിപ്പിച്ച വേതനം നിഷേധിക്കാൻ കഴിയില്ല," എന്ന് കോടതി നിരീക്ഷിച്ചു.

Kochi NIA Court directs jail authorities to consider wage hike for Maoist leader
മാവോയിസ്റ്റ് കേസ്: പ്രൊഫ. ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കി

അവകാശം എന്ന നിലയിൽ ഹർജിക്കാരന് വേതന വർദ്ധനവ് അവകാശപ്പെടാൻ കഴിയില്ലെങ്കിലും, എന്നാൽ എന്ത് കാരണം കൊണ്ടാണിത് നിഷേധിക്കുന്നത് എന്നതിന് സാധൂകരണം നൽകാൻ അധികാരികൾ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. സൂപ്രണ്ടിന്റെ റിപ്പോർട്ട് പരിശോധിക്കുകയും ഹർജിക്കാരനെ കേൾക്കുകയും ചെയ്ത ശേഷം, വിഷയം പുനഃപരിശോധിച്ച് പുതിയ തീരുമാനം എടുക്കാൻ കോടതി ജയിൽ അധികൃതരോട് നിർദ്ദേശിച്ചു. "ഹർജിക്കാരന് വർദ്ധിപ്പിച്ച വേതനം നൽകുന്നതിനെക്കുറിച്ചുള്ള ആവശ്യം പുനഃപരിശോധിക്കാനും എത്രയും വേഗം പുതിയ തീരുമാനം എടുക്കാനും ഹൈ-സെക്യൂരിറ്റി ജയിൽ സൂപ്രണ്ടിനോട് നിർദ്ദേശിച്ച്," കോടതി ഉത്തരവിട്ടു.

മലപ്പുറത്തെ കരുളായി വനത്തിൽ നടന്ന 2016 സെപ്റ്റംബറിൽ നടന്നുവെന്ന് പറയപ്പെടുന്ന സായുധ പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ടതാണ് കേസ്. മലപ്പുറത്തെ എടക്കര പൊലീസ് സ്റ്റേഷനിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസ് സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡിന് (എടിഎസ്) കൈമാറി. 2016 നവംബറിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള വെടിവയ്പ്പുമായി ബന്ധപ്പെട്ട മറ്റൊരു സംഭവവുമായി പരിശീലന ക്യാമ്പിന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു. 2021 ഓഗസ്റ്റിൽ, എൻഐഎ അന്വേഷണം ഏറ്റെടുക്കുകയും ഗറില്ലാ യുദ്ധത്തിലെ മുതിർന്ന മാവോയിസ്റ്റ് പരിശീലകനാണെന്ന് സംശയിക്കുന്ന ദീപക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Summary

Kochi NIA Court directs jail authorities to consider wage hike for Maoist leader.The court noted that while the petitioner cannot claim a wage hike as a matter of right, the authorities are obliged to justify any denial.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com